ഗസ്സയിലേക്ക് യുഎഇ സഹായപ്രവാഹം
റാസല്‍ഖൈമ : വയനാടിന് ഓരോ വീടുകള്‍ പ്രഖ്യാപിച്ച് റാക് കേരള സമാജവും റാസല്‍ഖൈമയിലെ കോണ്‍ഗ്രസ് അനുഭാവികളും. ദുരന്ത ഭൂമി സന്ദര്‍ശിച്ച കേരള സമാജം പ്രസിഡന്റ് നാസര്‍ അല്‍ദാന വയനാട് എം.എല്‍.എ സിദ്ദീഖ് മുഖേനയാണ് വീട് നല്കുമെന്നറിയച്ചതെന്ന് സമാജം സെക്രട്ടറി സജി വരിയങ്ങാട്, ട്രഷറര്‍ ഷാനവാസ് ഉസ്മാന് എന്നിവര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച നൂറു വീടുകളിലേക്ക് യു.എ.ഇ. ഇന്‍കാസുമായി സഹകരിച്ച് റാസല്‍ഖൈമയിലെ കോണ്‍ഗ്രസ് കൂട്ടായ്മ ഒരു വീട് നല്കാന് തീരുമാനിച്ചതായി യുഎഇ ഇന്‍കാസ് സെക്രട്ടറി കൂടിയായ നാസര്‍ അല്‍ദാന അറിയിച്ചു. സിദ്ദീഖ് എം.എല്‍.എ, ഇന്‍കാസ് യു.എ.ഇ മുന്‍ പ്രസിഡന്റ് മഹാദേവന് വാഴശ്ശേരി, അഡ്വ. വൈ.എ. റഹീം, ഷാജി കാസിമി എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം അറിയിച്ചത്. ഷാജു മോഡേണ്‍, ഹസൈനാര്‍ കണ്ണൂര്‍, ആരിഫ് കുറ്റ്യാടി, അനസ് മാന്തടം, സിറാജ് മൊയ്തീന്‍കുട്ടി, ഷക്കീര്‍ പൂഴിതൊടി, ഇസ്മായില്‍ സാറോസ്, സജി വരിയങ്ങാട്, നവാസ് കുന്നംകുളം, അജാസ് ഖാന്, അജി കേശവപുരം, റഫീഖ്, സുരേഷ് വെങ്ങോട്, ആസിഫ് തുടങ്ങി നിരവധി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് കൂട്ടായ്മയുടെ പ്രവര്‍ത്തനം.