ഗള്‍ഫ് കപ്പില്‍ കുവൈത്തിനെതിരെ യുഎഇക്ക് തോല്‍വി ; ഖത്തറിനെതിരെ ഒമാന്‍ വിജയം
ദുബൈ : ദുബൈയിലെ ടോള്‍ ഓപ്പറേറ്റിംഗ് കമ്പനിയായ സാലിക്കിന്റെ പേരില്‍ വ്യാജ പ്രചാരണം നടക്കുന്നതായി അധികൃതര്‍ മുന്നറിയിപ്പ് നല്കി. സാലിക്കില്‍ പണം നിക്ഷേപിച്ചാല്‍ താമസക്കാര്‍ക്ക് 35,600 ദിര്‍ഹം പ്രതിമാസ വരുമാനം ലഭിക്കുമെന്ന പ്രചരണം തെറ്റാണെന്നും അധികൃതര്‍ അറിയിച്ചു.
250 ഡോളര്‍ (ഏകദേശം 917 ദിര്‍ഹം)വീതമുള്ള സാലിക് ഷെയറുകളില്‍ നിക്ഷേപിച്ച് പ്രതിമാസ വരുമാനം നേടാമെന്നായിരുന്നു വ്യാജ വാഗ്ദാനം. എന്നാല്‍ കമ്പനി ഔദ്യോഗികമായി ഒരു വാദ്ഗാനവും നല്‍കിയിട്ടില്ലെന്നും നിക്ഷേപ അവസരങ്ങളുടെ പേരില്‍ തെറ്റിധാരണ പരുത്തുന്ന വാര്‍ത്തകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും വിശ്വസിക്കരുതെന്നും സാലിക്ക് അധികൃതര്‍ നിര്‍ദ്ദേശിച്ചു. കമ്പനിയുടെ പേര് ദുരുപയോഗം ചെയ്യുന്ന വെബ്സൈറ്റുകള്‍, ഇമെയിലുകള്‍, സോഷ്യല്‍ മീഡിയ തുടങ്ങിയവയില്‍ നിന്ന് ഉപഭോക്താക്കളും നിക്ഷേപകരും അകലം പാലിക്കണമെന്നും സാലിക് പ്രസ്താവനയില്‍ അറിയിച്ചു. വ്യാജ വാര്‍ത്തകള്‍ക്കെതിരേ കമ്പനി നിയമ നടപടി സ്വീകരിക്കും. സംശയാസ്പദമായ ലിങ്കുകളിലോ പോപ്പ്അപ്പ് പരസ്യങ്ങളിലോ ക്ലിക്ക് ചെയ്യരുതെന്നും ഏറ്റവും പുതിയ സുരക്ഷാ അപ്ഡേറ്റുകള്‍ക്കായി സാലിക്കിന്റെ ഔദ്യോഗിക വെബ്സൈറ്റും ചാനലുകളും മാത്രം സന്ദര്‍ശിക്കണമെന്നും അധികൃതര്‍ പറഞ്ഞു.