സഊദി എയര്‍ലൈന്‍സ് ഡിസംബറില്‍ കോഴിക്കോട്ടേക്ക് ; സന്തോഷമെന്ന് കെഎംസിസി
ദുബൈ : വിനോദ സഞ്ചാരികള്‍ക്ക് ഒട്ടും ഭയം വേണ്ട. നിങ്ങള്‍ക്കൊപ്പം ദുബൈ പൊലീസ് സുരക്ഷാകണ്ണുകള് ഒരുക്കുന്നു. വിനോദസഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കാന്‍ പുതിയ സംവിധാനം ആരംഭിച്ചിരിക്കുകയാണ് ദുബൈ പൊലീസ്. സഞ്ചാരികള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പരാതികളുണ്ടെങ്കില്‍ ടൂറിസ്റ്റ് പൊലീസുമായി നേരിട്ടു ബന്ധപ്പെടാനുള്ള സൗകര്യമാണ് ദുബൈ പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. 901 എന്ന നമ്പരില്‍ വിളിച്ചോ പൊലീസിന്റെ ഡിജിറ്റ് ആപ് ഉപയോഗിച്ചോ ടൂറിസ്റ്റ് പൊലീസുമായി ബന്ധപ്പെടാം. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ മോശം പെരുമാറ്റം നേരിടുകയോ, മോഷണം പോലുള്ള കുറ്റകൃത്യങ്ങളില്‍ ഇരയാകുകയോ ചെയ്താല്‍ ഉടന്‍ അധികൃതരെ അറിയിക്കാനാണ് നിര്‍ദേശം. ദുബൈയിലെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. എമിറേറ്റിലെത്തുന്നവര് വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളില്‍ മാത്രമേ നല്‍കാവൂ എന്നും മറ്റാരെയെങ്കിലുമോ അനധികൃത സ്ഥലങ്ങളിലോ ഏല്‍പ്പിക്കരുതെന്നും പൊലീസ് അറിയിച്ചു. അതോടൊപ്പം ഏതുതരം ചൂഷണം നേരിട്ടാലും ടൂറിസം പൊലീസുമായി നേരിട്ട് ബന്ധപ്പെടാനും നിര്‍ദേശമുണ്ട്.