ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം
അബുദാബി : യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സ് ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ലിസ്റ്റിങ് നടത്തുന്നതായി പ്രചരിക്കുന്ന സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ വ്യാജം. ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തിഹാദിന്റെ ബ്രാന്‍ഡ് മൂല്യം ഉപയോഗിച്ച് നിക്ഷേപകരെ വഞ്ചിക്കുന്നതിനാണ് ഒരു സംഘം നീക്കം നടത്തിയിരിക്കുന്നത്. നിലവില്‍ ഇത്തിഹാദ് പ്രാഥമിക ഓഹരി വില്പന വിപണിയിലേക്ക് എത്തുമെന്ന അനുമാനവും പൂര്‍ണ്ണമായി തെറ്റാണ്. ഈ വഞ്ചനാപരമായ പോസ്റ്റുകളെ സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയതായി കമ്പനി അറിയിച്ചു. രാജ്യത്തെ ഫെഡറല്‍ ഫിനാന്‍ഷ്യല്‍ റെഗുലേറ്ററി ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് അതോറിറ്റിയും (എസ്സിഎ) വ്യാജ നിക്ഷേപ സ്ഥാപനങ്ങളുമായി ഇടപഴകുന്നതിനെതിരെ യുഎഇ നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്കി. ഇത്തിഹാദ് എയര്‍വേയ്സ് ഷെയറുകള്‍ സബ്സ്ക്രൈബു ചെയ്യാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന വ്യാജ പരസ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം പരസ്യങ്ങളില്‍ വഞ്ചരിതാകരുതെന്ന് എസ്സിഎയും ഇത്തിഹാദ് എയര്‍വേസും നിക്ഷേപകരോട് അഭ്യര്‍ത്ഥിച്ചു.