
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അജ്മാന് : അജ്മാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന അജ്മാനിലെ ടാക്സി, ലിമോസിന് സംവിധാനങ്ങള്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 21.4% വര്‍ധിച്ചു, 2023ലെ ഇതേ കാലയളവിലെ 1,837ല്‍ നിന്ന് 2,231 ആയി ഉയര്‍ന്നു. 2030 ല്‍ മുഴുവന്‍ ടാക്സി വാഹനങ്ങളെയും പരിസ്ഥിതി സൗഹൃദ വാഹനങ്ങളാക്കി മാറ്റാനുള്ള അതോറിറ്റിയുടെ വികസന പദ്ധതിയുടെ ഭാഗമാണ് ഈ നീക്കമെന്ന് അജ്മാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയിലെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ലൈസന്‍സിങ് കോര്‍പ്പറേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സമി അലി അല്‍ ജലാഫ് പറഞ്ഞു. ശുദ്ധ ഊര്‍ജ്ജ സ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും ഗതാഗത സംവിധാനത്തിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര മാര്‍ഗങ്ങള്‍ സ്വീകരിക്കലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിന് പ്രകൃതിവാതകം, വൈദ്യുതി, ഹൈഡ്രജന്‍, ഹൈബ്രിഡ് വാഹനങ്ങള്‍ എന്നിവ അജ്മാന് ടാക്സിയുടെ വാഹന നിരയില്‍ ഉള്‍പ്പെടുത്തി നവീകരിക്കും.