
ഇറാഖ് ഉപപ്രധാനമന്ത്രി ഫുആദ് മുഹമ്മദ് ഹുസൈന് യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
ദുബൈ : ദുബൈ ഇന്റര്‍നാഷണലിന്റെ ടെര്‍മിനല്‍ 2 ല്‍ യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ലഗേജ്, ബാഗേജ് സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ബാഗേജ് സര്‍വീസ് സെന്റര്‍ ആരംഭിച്ചു. ഈ സൗകര്യം ടെര്‍മിനലുമായി ബന്ധിപ്പിക്കുകയും, യാത്രക്കാര്‍ക്ക് അധിക സ്ക്രീനിംഗ് പ്രക്രിയകളില്ലാതെ ലഗേജ് ക്ലെയിം ചെയ്യാന്‍ കഴിയും. ഈ പുതിയ സംവിധാനം സുരക്ഷ വര്‍ദ്ധിപ്പിക്കുകയും യാത്രക്കാര്‍ക്കുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുകയും ചെയ്യുന്നു. മൊത്തത്തിലുള്ള എയര്‍പോര്‍ട്ട് അനുഭവം സുഗമവും കൂടുതല്‍ കാര്യക്ഷമവുമാക്കുന്നു. ഈ സേവനം ദുബൈ എയര്‍പോര്‍ട്ടുകളും ദുബൈ പോലീസ്, ദുബൈ കസ്റ്റംസ്, ഡിനാറ്റ എന്നിവയുള്‍പ്പെടെയുള്ള സംവിധാനം തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമാണ്.