കേരളത്തിൽ സിപിഎമ്മും സംഘപരിവാറും തമ്മിൽ വ്യത്യാസമില്ല
അബുദാബി : ഗസ്സയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ള യുഎഇയുടെ മനുഷ്യത്വത്തിലൂന്നിയ സഹായവും പിന്തുണയും തുടരുന്നു. അര്‍ബുദ രോഗികളും ഗുരുതരമായി പരുക്കേറ്റവരുമായ 85 പലസ്തീനികളെ അബുദാബിയിലേയ്ക്ക് മാറ്റാന്‍ യുഎഇ അടിയന്തര നടപടി സ്വീകരിച്ചു. ഇസ്രായേലിലെ റാമോണ്‍ വിമാനത്താവളത്തില്‍ നിന്ന് കരം അബു സലേം ക്രോസിങ് വഴിയാണ് ഇവരെ കൊണ്ടുവരിക. കൂടാതെ അടിയന്തര മെഡിക്കല്‍ സാഹചര്യം ആവശ്യമുള്ളവരെ ഗസ്സ മുനമ്പിലെ ആശുപത്രികളിലേയ്ക്കും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലേയ്ക്കും മാറ്റും. ടണ്‍ കണക്കിന് മെഡിക്കല്‍ സപ്ലൈകളും മരുന്നുകളും ഇവിടേക്ക് എത്തിക്കുകയും ചെയ്തു. ഈ ഉദ്യമങ്ങള്‍ ഗസ്സയിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള യുഎഇയുടെ അചഞ്ചലമായ പ്രതിബദ്ധത വീണ്ടും സ്ഥിരീകരിക്കുന്നു. ഇതുവരെ ഗസ്സയില്‍ നിന്ന് 709 രോഗികളെയും അവരുടെ 787 കുടുംബാംഗങ്ങളെയും വൈദ്യചികിത്സയ്ക്കായി യുഎഇയിലെത്തിച്ചിട്ടുണ്ട്. പരുക്കേറ്റവരും അര്‍ബുദ രോഗികളുമായ 2000 പേര്‍ക്ക് പരിചരണം നല്‍കാനുള്ള യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. ഗസ്സയില്‍ നിന്ന് രോഗികളും പരുക്കേറ്റവരുമായ ആളുകളെ അവര്‍ക്ക് ആവശ്യമായ അടിയന്തര പരിചരണം ലഭ്യമാക്കുന്നതിന് സഹായിച്ചതിന് യുഎഇയോട് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് നന്ദി പറഞ്ഞു. കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള വെസ്റ്റ് ബാങ്കിലേയ്ക്കുള്ള പലായനം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുവരെ, 8 സഹായ കപ്പലുകള്‍, 337 വിമാനങ്ങള്‍, 50 എയര്‍ഡ്രോപ്പുകള്‍, 1,271 ട്രക്കുകള്‍ എന്നിവയിലൂടെ ഭക്ഷണം, ദുരിതാശ്വാസം, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ 40,000 ടണ്ണിലധികം നിര്‍ണായക സഹായം യുഎഇ നല്‍കിയിട്ടുണ്ട്. 5,340 ടണ്‍ മാനുഷിക സാമഗ്രികളുമായി നാലാമത്തെ യുഎഇ ദുരിതാശ്വാസ കപ്പല്‍ ഈ ആഴ്ച അല്‍ അരിഷില്‍ എത്തി. ഡോക്ടര്‍മാര്‍, റെഡ് ക്രോസ്, അല്‍ അവ്ദ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ 20 ടണ്‍ അവശ്യ സാധനങ്ങള്‍ ഈ ആഴ്ച ആരംഭിച്ച ഓപറേഷനിലൂടെ എത്തിച്ചു. ഗസ്സയിലെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ തകര്‍ച്ചയെ തുടര്‍ന്നുള്ള മെഡിക്കല്‍ സേവനങ്ങള്‍ ഏറെ സഹായകമായി. യുഎഇ ഫലസ്തീനിനായി നല്കിയ ആകെ സഹായം ഇപ്പോള്‍ 400 ടണ്ണില്‍ കൂടുതലാണ്.
വയോജനങ്ങള്‍ക്കും ഹൃദ്രോഗികള്‍ക്കുമുള്ള മരുന്നുകള്‍, വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, ശ്വസന, ദഹനവ്യവസ്ഥയുടെ മരുന്നുകള്‍, കുട്ടികളുടെ അവശ്യ മരുന്നുകള്‍, ചര്‍മരോഗങ്ങള്‍ക്കുള്ള തൈലങ്ങള്‍, വിവിധ പ്രഥമശുശ്രൂഷാ സാമഗ്രികള്‍ എന്നിവ സഹായത്തില്‍ ഉള്‍പ്പെടുന്നു. ഗാസ മുനമ്പിലെ മോശം അവസ്ഥകള്‍ കാരണം മെഡിക്കല്‍ സപ്ലൈസ് പ്രവേശനം നിര്‍ത്തിവച്ചിട്ടും പലസ്തീന് ജനതയ്ക്ക് സമയബന്ധിതവും ആവശ്യവുമായ സഹായം നല്‍കാനുള്ള പ്രതിബദ്ധതയാണ് യുഎഇയുടെ നടപടികള്‍ തെളിയിക്കുന്നത്.