
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
ദുബൈ : ശരിയായ രീതിയില്‍ ഹജ്ജ് സര്‍വീസ് നടത്താതിരുന്ന നിയമലംഘനം നടത്തിയ ഹജ്ജ് ഓപ്പറേറ്റര്‍മാര്‍ക്കെതിരെ നടപടി യുഎഇയിലെ നാല് ഹജ് ഓപ്പറേറ്റര്‍മാരുടെ ലൈസന്‍സ് ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്്ലാമിക് അഫയേഴ്സ് വകുപ്പാണ് ലൈസന്‍സ് റദ്ദാക്കിയത്. നിയമങ്ങള്‍ ലംഘിച്ചതിന് 19 പേര്‍ക്ക് പിഴ ചുമത്തിയതായും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഹജ് സീസണിലെ തീര്‍ഥാടകരുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഹജ്ജ് ഓപ്പറേറ്റര്‍മാര്‍ തീര്‍ഥാടകരുമായി ഒപ്പിട്ട കരാറുകള്‍ കൃത്യമായി പാലിക്കണം എന്നും അധികൃതര്‍ വ്യക്തമാക്കി. കരാറില്‍ പറഞ്ഞിട്ടുള്ളതും അംഗീകരിച്ചതുമായ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ തയ്യാറാകണം. കരാര്‍ ലംഘനവും തീര്‍ഥാടകരോടുള്ള അവഗണനയും രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കും സമീപനത്തിനും വിരുദ്ധമാണെന്നും അതോറിറ്റി സൂചിപ്പിച്ചു. ഹജ്ജ് തീര്‍ഥാടകരെ ആകര്‍ഷിക്കുന്നതിനായി ഓപ്പറേറ്റര്‍മാരുടെ സേവനങ്ങള്‍ നവീകരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.