
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
അബുദാബി :ദുരന്തം വിതച്ച വയനാടിനു ആശ്വാസമേകാൻ അബുദാബി കെഎംസിസി പദ്ധതി ആവിഷ്കരിക്കും.സർവ്വതും നഷ്ടപ്പെട്ടവർക്ക് വേണ്ടത് പുനരധിവാസമാണ് . കെഎംസിസി പ്രവർത്തകർ സാധനങ്ങൾ സ്വരൂപിക്കുന്നതിനേക്കാൾ പ്രാമുഖ്യം നൽകേണ്ടത് പുനരധിവാസത്തിനുള്ള സഹായത്തിനാവണം .കഴിഞ്ഞ പ്രളയക്കാലങ്ങളിലും പല വിഷമഘട്ടത്തിലും പ്രവാസ സമൂഹം കൈകോർത്തിട്ടുണ്ട്. അതിനേക്കാൾ കാര്യക്ഷമതയോടെ കാരുണ്യം ഒഴുകേണ്ടതുണ്ടെന്നും അബുദാബി കെഎംസിസി പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ, ജനറൽ സെക്രട്ടറി യൂസുഫ് സി എച്ച്, ട്രഷറർ പി കെ അഹമ്മദ് എന്നിവർ അഭിപ്രായപ്പെട്ടു.
സർവ്വതും നഷ്ടപ്പെട്ടവർക്ക് കിടന്നുറങ്ങാൻ വീടുകൾ എത്രയും പെട്ടെന്ന് നിർമിച്ചു നൽകുവാനുള്ള സമീപനം ഗവൺ മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതുണ്ട്. വയനാട് ജനതയ്ക്കൊപ്പം കെഎംസിസി യുടെയും പ്രവാസ സമൂഹത്തിന്റെയും നന്മനിറഞ്ഞ പ്രവർത്തനങ്ങൾ താങ്ങായിട്ട് ഉണ്ടാകുമെന്നും നേതാക്കൾ അറിയിച്ചു.
1 Comment
Er A Rahman
All our MPs and State government should strongly demand to get atleast Rs1000 crores from our Tax Payers money collected by the govt when they are donating 15000 cr each to Bihar and Andhra from the same fund of our common men. This should be dedicated to permanently settle these affected souls in safe areas.