ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൻ്റെ നടുക്കത്തിലാണ് സംസ്ഥാനം. ദുരന്തത്തിൻ്റെ വ്യാപ്തി ഇനിയും വ്യക്തമായിട്ടില്ല. സംസ്ഥാനത്തെ നടുക്കിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഇന്നും നാളെയും സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക പരിപാടികളും ആഘോഷ പരിപാടികളും മാറ്റിവെച്ചു.
വിവിധ ഇടങ്ങളിൽ നിന്നായി നൂറിലധികം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഉരുൾപ്പൊട്ടലിനൊപ്പമെത്തിയ മലവെള്ളപ്പാച്ചിലും കൂറ്റൻ പാറക്കല്ലുകളും ഒരു പ്രദേശത്തെ തന്നെ തുടച്ചുമാറ്റിയ കാഴ്ചയാണ് കാണാനാകുന്നത്. രക്ഷാപ്രവർത്തനങ്ങൾക്കായി നാവികസേനയുടേയും സൈന്യത്തിൻ്റെയും സംഘം വയനാട്ടിലേത്തി രക്ഷാ പ്രവർത്തനം തുടരുകയാണ്.
പാലങ്ങളും റോഡുകളും ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ഇതുവരെ രക്ഷപ്പെടുത്തിയ നൂറുകണക്കിനാളുകൾ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വയനാട് മേപ്പാടിയിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലും ഒറ്റപ്പെട്ടയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ എയർ ലിഫ്റ്റ് ചെയ്യാൻ സർക്കാർ തീരുമാനിച്ചു.