ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി : അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കാനായി ജര്‍മ്മനിയില്‍ നിന്ന് ഡോ. ഷംഷീര്‍ വയലില്‍ എത്തിച്ച മരുന്ന് വിപിഎസ് ഹെല്‍ത്ത്കെയര്‍ ഇന്ത്യ മേധാവി ഹാഫിസ് അലിയില്‍ നിന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഏറ്റുവാങ്ങി. അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ ജീവന് രക്ഷിക്കാനായുള്ള കേരള സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ചികിത്സയ്ക്ക് ആവശ്യമായ നിര്‍ണായക മരുന്ന് ജര്‍മനിയില്‍ നിന്ന് സംസ്ഥാനത്തെത്തിച്ചത്. യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത്കെയറിന്റെ സ്ഥാപകനും ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീര്‍ വയലിലാണ് അടിയന്തര പ്രാധാന്യത്തോടെ മില്റ്റിഫോസിന് മരുന്ന് സൗജന്യമായി ലഭ്യമാക്കിയത്. 3.19 ലക്ഷം രൂപ വിലമതിക്കുന്ന 56 ക്യാപ്സൂളുകള് അടങ്ങുന്ന ആദ്യ ബാച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരത്ത് ഏറ്റുവാങ്ങി. നിലവിലെ സാഹചര്യം നേരിടുന്നതിനുള്ള കൂടുതല്‍ മരുന്നുകള്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്തെത്തിക്കും. കേരളത്തില്‍ ആറാമത്തെ അമീബിക് മസ്തിഷ്കജ്വര കേസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മരുന്ന് ലഭ്യമാക്കാന്‍ ഡോ. ഷംഷീറിന്റെ സഹായം തേടുകയായിരുന്നു. മിഡില്‍ ഈസ്റ്റിലെ വിപുലമായ ആരോഗ്യ സംരക്ഷണ ശൃംഖല ഉപയോഗിച്ച് ഏതാനും ദിവസങ്ങള്‍ക്കകം മരുന്ന് ലഭ്യമാക്കാന്‍ ഡോ. ഷംഷീറിനായി. കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് കുട്ടികളാണ് അപൂര്‍വ രോഗം കാരണം കേരളത്തില്‍ മരണമടഞ്ഞത്. എന്നാല്‍ 14 വയസ്സുള്ള അഫ്നാന് മരുന്നിന്റെ സഹായത്തോടെ 97% മരണനിരക്കുള്ള രോഗത്തെ അതിജീവിച്ചു.