ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
കുവൈത്ത് സിറ്റി : കുവൈത്തില്‍ വസിക്കുന്ന ഏറ്റവും വലിയ സമൂഹമാണ് ഇന്ത്യക്കാര്‍. 2023ലെ സ്ഥിതി വിവര കണക്കുകള്‍ പ്രകാരം കുവൈത്തിലെ ഇന്ത്യക്കാരുടെ എണ്ണം പത്ത് ലക്ഷത്തിന് അടുത്താണെന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സൈ്വക പറഞ്ഞു. അവരില്‍ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, എകൗണ്ടന്റുമാര്, നഴ്സുമാര്‍, സാങ്കേതിക വൈദഗ്ദ്യം നേടിയ തൊഴിലാളികള്‍, ഗാര്‍ഹിക ജോലിയില്‍ ഏര്‍പ്പെട്ടവര്‍ എന്നിവരും ഉള്‍പ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകളും അതിന്റെ നടപടി ക്രമങ്ങളും അനുസരിച്ചാണ് ഇന്ത്യന്‍ സമൂഹം ഇവിടെ പ്രവര്‍ത്തിക്കുന്നത്.
വികസന പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമ ലംഘകര്‍ക്കെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തുന്ന കാമ്പയിന് നടപടി ക്രമങ്ങളുടെ ഭാഗമായുള്ളതാണ്. രാജ്യങ്ങള്‍ അവരുടെ റസിഡന്‍സി സമ്പ്രദായം ലംഘിക്കുന്നവര്‍ക്കെതിരെ എടുക്കുന്ന നടപടിയെ മാനിക്കുന്നു. കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന നിയമത്തെയും അതിന്റെ നടപടിക്രമങ്ങളെയും ബഹുമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആറാം റൗണ്ട് രാഷ്ട്രീയ കൂടിയാലോചനകളുടെ ഫലങ്ങളെ അദ്ദേഹം പ്രശംസിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ ഗള്‍ഫ് കാര്യ ജോയിന്റ് സെക്രട്ടറി അസീം മഹാജനാണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചത്.
മഹാജന് കുവൈത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. കുവൈത്തും ഇന്ത്യയും തമ്മിലുള്ള ഉഭയ കക്ഷി ബന്ധത്തിലെ നിരവധി വിഷയങ്ങളില്‍ ഗൗരവതരമായ ചര്‍ച്ചകള്‍ നടന്നു. ഇരു രാജ്യങ്ങള്‍ തമ്മില്‍ സുപ്രധാന വിഷയങ്ങളില്‍ സുവ്യക്തമായ ധാരണയുണ്ടെന്നും അംബാസിഡര്‍ ഡോ.ആദര്‍ശ് സൈ്വക ചൂണ്ടിക്കാട്ടി.
ഗള്‍ഫ് ചന്ദ്രിക ന്യൂസ് റൗണ്ട്അപ്- 2024 ഓഗസ്റ്റ് 09