ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
കുവൈത്ത് സിറ്റി : നാല് പേരുടെ ജീവന് അപഹരിച്ച ഹാന്റവൈറസ് വ്യാപനത്തെ തുടര്‍ന്ന് അമേരിക്കയില്‍ ഭീതി പടര്‍ത്തുന്നതിനിടെ, വൈറസ് സാന്നിദ്ധ്യം വിശദീകരിച്ച് അദാന്‍ ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന് ആന്‍ഡ് എപ്പിഡെമിയോളജി കണ്‍സള്‍ട്ടന്റ് ഡോ. ഗാനേം അല്‍ ഹുജൈലാന്. വൈറസ് വ്യാപനത്തിന്റെ ഹോട്ട്സ്പോട്ടുകളില്‍ നിന്ന് കുവൈത്ത് പൂര്‍ണ്ണമായും അകലെയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോ. അല്ഹുജൈലാന് പത്രക്കുറിപ്പിലൂടെ അറിയിച്ചു. എലികള്‍ക്കിടയില്‍ വ്യാപകമായി പടര്‍ന്നുപിടിച്ച അപകടകരമായ വൈറസാണിത്. എലി മൂത്രം, ഉമിനീര്, മലം എന്നിവയാല്‍ മലിനമായ വസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ കാട്ടു എലികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിനാല്‍ ഇത് കുവൈത്തില്‍ പടരാനുള്ള സാധ്യതയില്ല. വിദേശത്ത് നിന്ന് വരുന്ന യാത്രക്കാരില്‍ നിന്ന് പകരുകയില്ല. ഇത് വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയില്ലെന്നും ഡോ.ഗാനെം അല്‍ ഹുലൈജാന് വ്യക്തമാക്കി. അതേ സമയം ആഗോള തലത്തില്‍, വൈറസിനെതിരെ ജാഗ്രത പാലിക്കാന്‍ അമേരിക്കന്‍ ആരോഗ്യ അധികൃതര്‍ അടിയന്തര മുന്നറിയിപ്പ് നല്കി. അരിസോണ സംസ്ഥാനത്തെ ഹെല്‍ത്ത് സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് ഹാന്റവൈറസ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് സ്ഥിരീകരിച്ചു. ഈ വര്‍ഷം ആദ്യം മുതല്‍ ഹാന്റവൈറസ് പള്‍മണറി സിന്‍ഡ്രോമിന്റെ ഏഴ് കേസുകള്‍ അരിസോണയില്‍ മൂന്ന് മരണങ്ങളും കാലിഫോര്‍ണിയയില്‍ രണ്ട് കേസുകളും ഒരു മരണവും സ്ഥിരീകരിച്ചതായി യുഎസ് ആരോഗ്യ അധികൃതര്‍ വെളിപ്പെടുത്തി. ഏറ്റവും കഠിനവും ചിലപ്പോള്‍ മാരകവുമായ ശ്വാസകോശ സംബന്ധമായ അസുഖം ഹാന്റവൈറസ് മൂലമാണ്. പനി, തലവേദന, പേശി വേദന എന്നിവയാണ് അണുബാധയുടെ പ്രധാന ലക്ഷണങ്ങള്‍.