ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ദുബൈ : കുടുംബ ബന്ധങ്ങളുടെയും മാതാപിതാക്കളുടെ മൂല്യം കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി മാതാപിതാക്കള്‍ക്കൊപ്പം ഒരു ദിവസം എന്ന പദ്ധതി ആരംഭിക്കുമെന്ന് ജിഡിആര്‍എഫ്എ അറിയിച്ചു. ഇത് പ്രകാരം ജീവനക്കാരുടെ കുട്ടികളെ അവരുടെ മാതാപിതാക്കളുടെ ജോലിസ്ഥലത്ത് ഒരു ദിവസം ചെലവഴിക്കാന്‍ അനുവദിക്കും. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന മാതാപിതാക്കളോടൊപ്പം കുട്ടികള്‍ക്ക് അവസരം ലഭിക്കും. മാതാപിതാക്കളുടെ ജോലിയുടെ പ്രാധാന്യം കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കുകയും കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജോലിസ്ഥലത്തെ മാതാപിതാക്കളെ കാണുന്നതിലൂടെ കുട്ടികള്‍ക്ക് മാതാപിതാക്കള്‍ മികച്ച മാതൃകയാണെന്ന് മനസ്സിലാകും. മാതാപിതാക്കളുടെ ജോലിയിലൂടെ സമൂഹത്തിന് നല്കുന്ന സംഭാവനകളെക്കുറിച്ച് കുട്ടികള്‍ക്ക് ഈ പദ്ധതിയിലൂടെ അവബോധം ലഭിക്കും. ഇത് കുടുംബത്തിന്റെ മൂല്യവും സങ്കല്‍പ്പവും കുട്ടികളുടെ മനസ്സുകളില്‍ കൂടുതല്‍ വളര്‍ത്തുന്നു. മാതാപിതാക്കള്‍ ജോലിസ്ഥലത്ത് പെരുമാറുന്നതും മറ്റുള്ളവരുമായി ഇടപഴകുന്നതും കാണുമ്പോള്‍ അവര്‍ തങ്ങള്‍ക്ക് മാതൃകയാണെന്ന് കുട്ടികള്‍ക്ക് സന്ദേശമേകുമെന്നും ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി വ്യക്തമാക്കി.