
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി : ഒരുമാസം മുമ്പ് നാട്ടില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി അബുദാബിയില്‍ മരണപ്പെട്ടു. പാലക്കാട് ചന്ദ്രനഗറില്‍ താമസിക്കുന്ന ബഷീര്‍ റഹ്മാനാണ്(67) അബുദാബിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്. മകന് ഹബീബ് റഹ്മാനൊപ്പം താമസിക്കാനായി ഇക്കഴിഞ്ഞ ജൂണ്‍ 28 നാണ് അബുദാബിയിലെത്തിയത്. നാല് ദിവസം മുമ്പ് പക്ഷാഘാതം അനുഭവപ്പെട്ട ബഷീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഞായറാഴ്ച മരണപ്പെടുകയായിരുന്നു. ഭാര്യ ഹലീമ ഒപ്പമുണ്ട്. മകള്‍: സബ്ന. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.