കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ദുബൈ : വിവാദമുണ്ടാക്കി സ്വന്തം സിനിമ പ്രമോട്ട് ചെയ്യുന്ന ശീലം തനിക്കില്ലെന്നും അത്തരത്തിലുള്ള ഒരു വ്യക്തിയല്ല താനെന്നും നടന് ആസിഫ് അലി വ്യക്തമാക്കി. സംഗീതസംവിധായകന് രമേശ് നാരായണനുമായുണ്ടായ അന്നത്തെ സംഭവത്തില് തന്റെ അറിവിനും ബുദ്ധിക്കും അപ്പോള് തോന്നിയ രീതിയിലാണ് പെരുമാറിയതും പ്രതികരിച്ചതും. അത് വിവാദത്തിനൊന്നും സാധ്യതയില്ലാത്തതാണ്. അതങ്ങനെ സംഭവിച്ചു പോയതാണ്. ഞാന് ചെയ്തത് എന്റെ ശരിയാണ്. കാണുന്നവര്ക്ക് അവരവരുടെ കാഴ്ചപ്പാടിലൂടെ വിലയിരുത്താം. ആ സംഭവത്തിന് കൃത്യമായ പര്യവസാനമുണ്ടായിരിക്കുന്നു. അതൊന്നും ഉയര്ത്തിക്കാട്ടി സിനിമ പ്രമോട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നും ആസിഫലി പറഞ്ഞു.
ഒരുദിവസം രാവിലെ എണീറ്റപ്പോഴും അതൊരു വലിയ സംഭവമായി മാറിയ കാര്യം അറിയുന്നത്. അതോടെ എന്റെ സിനിമക്ക് കൂടുതല് കയറുമെന്ന് വിശ്വസിക്കുന്നില്ല. പക്ഷെ ഈ വിഷയത്തില് പ്രേക്ഷകര് തന്ന പിന്തുണ എന്നെ വല്ലാതെ സന്തോഷിപ്പിച്ചു. മുമ്പ് റോഷാക്ക് എന്ന ചിത്രത്തിന്റെ ട്രെയിലര് പുറത്തിറങ്ങിയപ്പോള് മുഖംമൂടിയിട്ടിരുന്ന എന്റെ കണ്ണുകള് കണ്ട് പ്രേക്ഷകര് തിരിച്ചറിഞ്ഞു. എന്റെ കണ്ണിലൂടെ മലയാള പ്രേക്ഷകര് തന്നെ തിരിച്ചറിഞ്ഞുവെന്നത് ജീവിതത്തില് വലിയ അംഗീകാരമായി കാണുന്നു. ആ സിനിമയില് എന്റെ മുഖം പൂര്ണമായും എവിടെയും കാണിക്കുന്നില്ല. ഇപ്പോള്
എനിക്കൊരു വിഷമമുണ്ടായി എന്ന തോന്നലില് എന്നെ ആശ്വസിപ്പിക്കാന് ആളുകള് കാണിച്ച സന്മനസ്സിനെ ഏറെ വിലമതിക്കുന്നുവെന്നും ആസിഫ് അലി പറഞ്ഞു. ഈ സംഭവത്തിന് ശേഷം ദുബൈയില് ഒരു ബോട്ടിനും നാട്ടില് ഒരു ഓട്ടോറിക്ഷയ്ക്കും കുഞ്ഞിനും തന്റെ പേരിട്ട കാര്യവും ആസിഫ് അലി ചൂണ്ടിക്കാട്ടി. തന്റെ പുതിയ ചിത്രമായ അഡിയോസ് അമിഗോയുടെ ഗള്ഫ് റിലീസുമായി ബന്ധപ്പെട്ട് ദുബൈയില് നടത്തിയ പരിപാടിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരാജ് വെഞ്ഞാറുമൂടുമായി ഏറെ കാലമായി നല്ല സൗഹൃദമുണ്ടെങ്കിലും ആദ്യമായാണ് ഒന്നിച്ചഭിനയിക്കുന്നതെന്നും ആസിഫലി പറഞ്ഞു. അഡിയോസ് അമിഗോയിലെ കഥാപാത്രത്തിലൂടെ പഴയ തമാശക്കാരനായ തന്റെ തിരിച്ചുവരവ് പ്രേക്ഷകര്ക്ക് കാണാമെന്ന് സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. ഇതൊരു വിനോദ ചിത്രമാണെന്നും എല്ലാവരെയും ഒരു പോലെ സന്തോഷിപ്പിഎല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ ഇഷ്ടപ്പെടുത്തുന്ന വിനോദചിത്രമാണ് അഡിയോസ് അമിഗോയെന്ന് സംവിധായകന് നഹാസ് നാസര്, തിരക്കഥാകൃത്ത് തങ്കം എന്നിവര് പറഞ്ഞു. ആഗസ്റ്റ് 2ന് കേരളത്തോടൊപ്പം ഗള്ഫിലും അഡിയോസ് അമിഗോ റിലീസ് ചെയ്യും.