
മൂന്ന് തലമുറകളെ മാലകോര്‍ത്ത സ്നേഹനൂല്‍
ഷാര്‍ജ : മുന്‍ മന്ത്രിയും കാസര്‍കോട് ജില്ലാ യുഡിഎഫ് ചെയര്‍മാനും മുസ്്ലിം ലീഗ് മുന്‍ ട്രഷററുമായിരുന്ന ആയിരുന്ന ചെര്‍ക്കളം അബ്ദുള്ളയുടെ ആറാം ഓര്‍മ്മ ദിനത്തില്‍ ഷാര്‍ജ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിക്കുന്നു. 28ന് (ഞായര്‍) രാത്രി 9 മണിക്ക് ഷാര്‍ജാ കെഎംസിസി ഹാളില്‍ നടക്കുന്ന പരിപാടി ജില്ലാ മുസ്്ലിം ലീഗ് വൈസ് പ്രസിഡന്റ് ഒണ്‍ ഫോര്‍ അബ്ദുല്‍ റഹ്്മാന്‍ ഉദ്ഘാടനം ചെയ്യും. ഡോ :ഷരീഫ് പൊവ്വല്‍ അനുസ്മരണ പ്രഭാഷണം നടത്തും. കെഎംസിസി കേന്ദ്ര, സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. ചെര്‍ക്കളം അബ്ദുള്ള അനുസ്മരണ പരിപാടി വന്‍ വിജയമാക്കണമെന്ന് ജില്ലാ പ്രസിഡന്റ് ഷാഫി തച്ചങ്ങാട്, ജനറല്‍ സെക്രട്ടറി ഹംസ മുക്കൂട്, ട്രഷറര്‍ സുബൈര്‍ പള്ളിക്കാല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.