ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം
അബുദാബി : രാജ്യത്ത് ചൂട് കനത്തതോടെ അപകടത്തില്‍പെടുന്ന വാഹനങ്ങളുടെ എണ്ണവും കൂടി വരികയാണ്. ഈ സാഹചര്യത്തിലാണ് സുരക്ഷിതമായ വാഹനയാത്രക്കായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. വാഹനത്തിന്റെ സുരക്ഷിതത്വം ഉപയോഗിക്കുന്നയാള്‍ ഉറപ്പു വരുത്തണമെന്നാണ് നിര്‍ദേശം. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്ത മന്ത്രാലയവും ട്രാഫിക് വിഭാഗവും വാഹനപരിശോധന ശക്തമാക്കിയിരിക്കുകയാണ്. സുരക്ഷിതമല്ലാത്ത ടയറുകളുമായി വാഹനമോടിച്ചാല്‍ 500 ദിര്‍ഹം പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. കൂടാതെ ഒരാഴ്ചത്തേക്ക് വാഹനം പോലീസ് കസ്റ്റഡിയില്‍ വെയ്ക്കുകയും നാല് ബ്ലാക്ക് പോയിന്റ്സ് നല്‍കുകയും ചെയ്യും. വാഹനാപകടങ്ങള്‍ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ ടയറുകള്‍ പൊട്ടിത്തെറിച്ച് 22 വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.