27 മില്യണ്‍ ഫോളോവേഴ്സ്
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ അനിശ്ചിതത്വത്തില്‍. നദിയില്‍ നാലിടത്ത് ലോഹഭാഗങ്ങള്‍ കണ്ടെത്തിയെന്ന് റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍. തടികള്‍ പൂര്‍ണ്ണമായും ലോറിയില്‍ നിന്ന് വിട്ട് പോയിട്ടുണ്ട്. ഗംഗാവലി പുഴയില്‍ പത്ത് മീറ്റര്‍ ആഴത്തിലാണ് അര്‍ജുന്റെ ലോറിയുള്ളത്. റോഡില്‍ നിന്നും 60 മീറ്റര്‍ ദൂരം പുഴയിലാണ് ലോറി കണ്ടെത്തിയത്. നദിയിലെ അതിശക്തമായ കുത്തൊഴുക്ക് കാരണം ഡൈവിംഗ് നടത്താനാവാതെ നാവികസേന തിരികെപോയി. എന്നാല്‍ ഡ്രോണ്‍ പരിശോധന രാത്രിയും തുടരും. ലോറിയുടെ ഉള്ളില്‍ ഇനിയും മനുഷ്യ സാന്നിധ്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ശരീരഭാഗം ശരവണന്റേതെന്ന് തിരിച്ചറിഞ്ഞു. ഡിഎന്‍എ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ ടാങ്കര്‍ ലോറി ഡ്രൈവറാണ് ശരവണന്.