ഇറാഖ് ഉഭയകക്ഷി കരാറുകള് പാലിക്കണം : കുവൈത്ത്
കോഴിക്കോട് : രാജ്യത്തിൻ്റെ സർവ്വതോൻമുഖ വളർച്ചയിൽ മുഖ്യ പങ്ക് വഹിക്കുന്ന പ്രവാസി സമൂഹത്തോടുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിഷേധാത്മക സമീപനങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തണമെന്നും പ്രവാസികളുടെ സേവന മനസ്കതയേയും അർപ്പണബോധത്തേയും നിസ്സാരവൽക്കരിക്കുന്നത് നീതീകരിക്കാനാവില്ലെന്നും സംസ്ഥാന യൂത്ത് ലീഗ് പ്രസിഡണ്ട് സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.
പ്രവാസികൾ നാടിനെ ജീവിപ്പിക്കാൻ ജീവിക്കുന്നവരാണ് . സർക്കാരുകൾ കൈ നീട്ടുമ്പോൾ പ്രവാസികൾ വാരിക്കോരിത്തരുന്നത് പുണ്യമായിക്കാണണം.
ലോകത്തിന് തന്നെ മാതൃകയാണ് ഇന്ത്യൻ പ്രവാസികൾ പ്രത്യേകിച്ച് ഗൾഫിലെങ്ങുമുള്ള മലയാളികൾ
തങ്ങൾ കൂട്ടിച്ചേർത്തു
കോഴിക്കോട് ലീഗ് ഹൌസിൽ ചേർന്ന സഊദി ,ഖത്തർ, ബഹറൈൻ, കുവൈത്ത്, ഒമാൻ, യു എ ഇ എന്നി ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള കെ എം സി സി കേന്ദ്ര സംസ്ഥാന നേതാക്കളുടെ ലീഡേർസ് മീറ്റ് ഉൽഘാനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഊദി കെ എം സി സി നേഷനൽ കമ്മറ്റി പ്രസിഡണ്ട് കുഞ്ഞുമോൻ കാക്കിയ അദ്ധ്യക്ഷനായിരുന്നു
യു എ ഇകെ എം സി സി വർക്കിംഗ് പ്രസിഡണ്ട് യുഅബ്ദുല്ലാ ഫാറൂഖിമുഖ്യപ്രഭാഷണം നടത്തി..
കുവൈത്ത് കെ എം സി സി കേന്ദ്ര കമ്മറ്റി ഉപാദ്ധ്യഷൻ ഇഖ്ബാൽ മാവിലാടൻ ചർച്ച ഉൽഘാടനം ചെയ്തു ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത പ്രവാസികൾ നേരിടുന്ന വിമാന സർവ്വീസുകളടക്കമുള്ള വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മസ്കത് കെ എം സി സി കേന്ദ്ര കമ്മറ്റി സെക്രട്ടരി ഉസ്മാൻ പന്തല്ലൂർ പ്രമേയ മതരിപ്പിച്ചു.
സഊദി കെ എം സി സി നേഷനൽ കമ്മറ്റി ചീഫ് പാട്രൺ കെ.പി. മുഹമ്മദ് കുട്ടി, സഊദി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടരി അശ്റഫ് വേങ്ങാട്, ഓവർസീസ് കെ.എം സി ചീഫ് ഓർഗനൈസർ സി വി.എം. വാണിമേൽ, യു . എഇ കെ എം സി സി ഫൌണ്ടേർസ് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് മൊയ്തു എടയൂർ വിവിധ ഗൾഫ് രാജ്യങ്ങളിലെ കെ എം സി സി കേന്ദ്ര സംസ്ഥാന ഭാരവാഹികളായ ബശീർ ബാത്ത, സലാം പട്ടാമ്പി, അസീസ് പേരാമ്പ്ര ,നാസർ തളിപ്പറമ്പ് തുടങ്ങിയ നേതാക്കൾ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
ഖത്തർ കെ എം സി സി പ്രസിഡണ്ട് ഡോ. അബ്ദുസ്സമദ് സ്വാഗതവും ബഹറൈൻകെ എം സി സി ജനറൽ സെക്രട്ടരി ശംസുദ്ധീൻ വെള്ളികുളങ്ങര നന്ദിയും പറഞ്ഞു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട യു എ ഇ കെ എം സി സി കേന്ദ്ര കമ്മറ്റി ട്രഷറർ നിസാർ തളങ്കരയെ ജിസിസി കെ എം സി സി യുടെ ഉപഹാരം നൽകി സംസ്ഥാന യൂത്ത് ലീഗ് പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ആദരിച്ചു.