രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്നയിൽ ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറിനെ തഴഞ്ഞു
ഗസ്സ: ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സിയെ ഇസ്രാഈല്‍ അസംബ്ലി ഭീകരസംഘടനയായി പ്രഖ്യാപിച്ച നടപടിക്കെതിരെ അറബ് ലീഗ് ശക്തമായി അപലപിച്ചു. ഫലസ്തീന് അഭയാര്‍ത്ഥികളെ സഹായിക്കുന്ന യുഎന്‍ സംഘടനയായ യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്സ് ഏജന്‍സിയെയാണ് ഇസ്രാഈലി നെസെറ്റിന്റെ ആക്ഷേപം. ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന് അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സംഘടനയെ (യുഎന്‍ആര്‍ഡബ്ല്യുഎ) ഒരു ഭീകരസംഘടനയായി പ്രഖ്യാപിച്ചതിനെ അശ്രദ്ധമായ രാഷ്ട്രീയ പാപ്പരത്തമെന്നും അധിക്ഷേപമെന്നും അറബ് ലീഗ് വിശേഷിപ്പിച്ചു. ഇത്തരമൊരു തീരുമാനം യുഎന്‍ആര്‍ഡബ്ല്യുഎയുടെ നിയമസാധുതയെയും ആഗോള പ്രശസ്തിയെയും ലക്ഷ്യമിടുന്നതായി അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബൗള്‍ ഗെയ്ത് പ്രസ്താവനയില്‍ പറഞ്ഞു. അഭയാര്‍ത്ഥികളെ സേവിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സി എന്ന നിലയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ പങ്കിനെ തകര്‍ക്കാനുള്ള അധിനിവേശ ഭരണകൂടത്തിന്റെ പ്രചാരണത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് ചൂണ്ടിക്കാട്ടി. ഇസ്രാഈല്‍ രാഷ്ട്രീയം നേരിടുന്ന കടുത്ത ഒറ്റപ്പെടലിനെ ഈ തീരുമാനം തുറന്നുകാട്ടുന്നുവെന്നും മാനുഷികമോ ധാര്‍മ്മികമോ ആയ മാനങ്ങളില്ലാത്ത കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നുവെന്നും അബൗള്‍ ഗെയ്റ്റ് പറഞ്ഞു.