ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം
ദുബൈ : ഗെയിമിംഗ് രംഗത്ത് പ്രാഗത്ഭ്യം തെളിയിക്കുന്നവര്‍ക്ക് യുഎഇ പ്രഖ്യാപിച്ച ആദ്യത്തെ ഗോള്‍ഡന്‍ വിസക്ക് ഫലസ്തീന് സ്വദേശി അദ്നന് മയാസി അര്‍ഹനായി. വീഡിയോ ഗെയിമിംഗില്‍ പുതിയ കണ്ടു പിടിത്തങ്ങളും പ്രാദേശികവത്കരണവുമാണ് ദുബൈ ലക്ഷ്യമിടുന്നത്. രാജ്യാന്തര കംപ്യൂട്ടര്‍ ഗെയിം മത്സരങ്ങള്‍ക്കും ദുബൈയില്‍ അവസരങ്ങളുണ്ട്. മികച്ച പ്രതിഭകളെ കണ്ടെത്തുക, മികച്ച ഗെയിം ആശയങ്ങള്‍ രൂപീകരിക്കുക എന്നിവയാണ് 2033 ആകുമ്പോഴേക്കും ദുബൈ ലക്ഷ്യമിടുന്നത്. ദുബൈ പ്രോഗ്രാം ഫോര്‍ ഗെയിമിംഗ് 2033 എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ മേഖവലയിലെ പ്രതിഭകള്‍ക്ക് ഗെയിമിംഗ് വിസ അനുവദിച്ചത്. ദുബൈയുടെ ക്രിയേറ്റീവ് മേഖലയെ വളര്‍ത്തിയെടുക്കുന്നതിന് ആവശ്യമായ പ്രതിഭകളെ വളര്‍ത്തിയെടുക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയുമാണ് ഗെയിമിംഗ് വിസയിലൂടെ ലക്ഷ്യമിടുന്നത്. എഴുത്തുകാര്‍, ചിന്തകര്‍, കലാപ്രതിഭകള്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ക്ക് നിലവില്‍ ഗോള്‍ഡന്‍ വിസ നല്കി വരുന്നുണ്ട്. ഇപ്പോള്‍ കംപ്യൂട്ടര്‍ ഗെയിം കളിച്ച് തന്റെ പ്രതിഭ തെളിയിച്ച് യുഎഇയില്‍ അദ്യത്തെ 10 വര്‍ഷ ഗെയിമിംഗ് വിസ സ്വന്തമാക്കിയിരിക്കുകയാണ് ഫലസ്തീന് സ്വദേശി അദ്നന് മയാസി. മികച്ച ഗെയിമിംഗ് സംസ്കാരം വളര്‍ത്തിയെടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്നന് വ്യക്തമാക്കി. ഗെയിമിംഗ് ലോകത്ത് പുതിയ കണ്ടു പിടിത്തങ്ങളാണ് ഇനി അദ്നന്റെ ലക്ഷ്യം.