ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം
ദുബൈ: ട്രാഫിക നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ വാഹനപരിശോധന ശക്തമാക്കി ദുബൈ പോലീസ്. ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ദുബൈയിലെ ജനവാസ മേഖലകളില്‍ പോലീസ് സൈലന്റ് റഡാറുകള്‍ സ്ഥാപിക്കുകയാണ്. സാധാരണ റഡാറുകള്‍ പോലെ ലൈറ്റ് തെളിയുന്നവയല്ല ഈ ഉപകരണം. അതുകൊണ്ടാണ് സൈലന്റ് റഡാറുകള്‍ എന്ന പേര് ഇവയ്ക്ക് നല്‍കിയതെന്നും അധികൃതര്‍ വ്യക്തമാക്കി. വാഹനങ്ങളുടെ അമിത വേഗം കണ്ടെത്തുക മാത്രമല്ല, വാഹനത്തിനുള്ളിലുള്ളവര്‍ പൂര്‍ണ്ണമായ സുരക്ഷാ സംവിധാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക കൂടിയാണ് സൈലന്റ് റഡാറുകള്‍ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. സീറ്റ് ബെല്‍റ്റ് ധരിക്കുക, ഡ്രൈവിംഗ് സമയത്തെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയും ഈ സംവിധാനത്തിലൂടെ പരിശോധിക്കും. തിരക്കു കുറഞ്ഞ റോഡുകളില്‍ ഡ്രൈവിംഗ് സമയത്ത് മൊബൈല്‍ ഉപയോഗിക്കുന്നത് പതിവായ സാഹചര്യത്തില്‍ കൂടിയാണിത്. ഡ്രൈവിംഗ് സമയത്ത് സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നാല്‍ 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റ്സും ശിക്ഷ ലഭിക്കും. ഡ്രൈവിംഗ് സമയത്തെ മൊബൈല്‍ ഉപയോഗം കണ്ടെത്തിയാല്‍ 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റ്സുമാണ് ശിക്ഷ. ദുബൈയിലെ വിവിധ റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള റഡാറുകള്‍ക്ക് ഇരുവശത്തെ പാതകള്‍ കൂടാതെ ഹൈവേകളും നിരീക്ഷിക്കാന്‍ കഴിയും. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ കൃത്യമായി കാണുന്ന വിധത്തിലാണ് റഡാറുകള്‍ സ്ഥാപിച്ചിട്ടുള്ളത്. നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനു മുമ്പ് രണ്ട് തവണ വിഷയം പരിശോധിക്കുമെന്നും ദുബൈ പോലീസ് വ്യക്തമാക്കി