ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി: യുഎഇയിലേക്കുള്ള വിനോദ സഞ്ചാരികള്‍ക്ക് വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കാന്‍ പുതിയ പദ്ധതി നടപ്പാക്കുന്നു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) ആണ് ടൂറിസ്റ്റ് വിസകള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. ഐസിപി വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ഓണ്‍ലൈനായി വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കാന്‍ വിനോദസഞ്ചാരികളെ പദ്ധതി സഹായിക്കുമെന്ന് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി പറഞ്ഞു. വിനോദസഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ആരോഗ്യ പരിരക്ഷ നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. യുഎഇയിലെ എല്ലാ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നുമുള്ള പാക്കേജുകളുടെ വിലനിര്‍ണ്ണയവും ഇഷ്യൂവും നിയന്ത്രിക്കുന്ന ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലൂടെ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാവും. എല്ലാ യാത്രക്കാര്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്നതിലൂടെ അപ്രതീക്ഷമായ മെഡിക്കല്‍ എമര്‍ജന്‍സി ഉണ്ടായാല്‍ രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ അടിയന്തിര ബില്ല് നല്‍കേണ്ടി വരില്ല.