ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ഫുജൈറ: ഞായറാഴ്ച ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് സഹോദരങ്ങള്‍ മരിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി ഫുജൈറ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഫുജൈറയിലെ ദിബ്ബ ഗോബ് റോഡില്‍ ഡീസല്‍ ടാങ്കറും സ്വകാര്യ കാറും കൂട്ടിയിടിച്ചാണ് ദാരുണമായ സംഭവം നടന്നത്.
അപകടത്തില്‍ സഹോദരങ്ങളായ മൂന്ന് സ്വദേശി കുട്ടികളാണ് മരിച്ചത്. അഹമ്മദ് മുഹമ്മദ് അലി സയീദ് അല്‍ യമാഹി (1 വയസ്സ്), ഈദ് മുഹമ്മദ് അലി സഈദ് അല്‍ യമാഹി (5 വയസ്സ്), മീര മുഹമ്മദ് അലി സയീദ് അല്‍ യമാഹി (8 വയസ്സ്) എന്നിവരാണ് മൂന്ന് സഹോദരങ്ങള്‍. ഗോബില്‍ ഖബറടക്കി.