ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി: ഈത്തപ്പഴ വിളവെടുപ്പ് സീസണും വിപണന മേളകളും യുഎഇയില്‍ സജീവമായി. വിവിധ എമിറേറ്റുകളില്‍ ഈത്തപ്പഴ മേളകള്‍ ഉത്സവപ്രതീതിയില്‍ നടക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ഈത്തപ്പഴ മേളയായ ലിവ ഡേറ്റ് ഫെസ്റ്റിവലിലേക്ക് സന്ദര്‍ശകരും വ്യാപാരികളും ഒഴുകുകയാണ്. അല്‍ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന് ലിവ ഫെസ്റ്റിവല്‍ സന്ദര്‍ശിച്ചു. ജൂലൈ 28 വരെ അല്‍ ദഫ്ര മേഖലയില്‍ നടക്കുന്ന മേളയിലെ എല്ലാ സ്റ്റാളുകളും ശൈഖ് ഹംദാന്‍ ബിന്‍ സായിദ് വീക്ഷിച്ചു. ഈന്തപ്പനകളുടെ ചരിത്രപരമായ പദവി ഉയര്‍ത്തിക്കാട്ടുന്നതിലും സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിലും സുസ്ഥിര വികസനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും പിന്തുണ നല്കുന്നതില് ഇത്തരം മേളകളുടെ പങ്കിനെക്കുറിച്ച് ശൈഖ ഹംദാന്‍ പറഞ്ഞു. അബുദാബി ഹെറിറ്റേജ് അതോറിറ്റി സംഘടിപ്പിക്കുന്ന ഫെസ്റ്റിവലില്‍ പങ്കെടുത്ത പവലിയനുകള്‍ അദ്ദേഹം പര്യടനം ചെയ്യുകയും ഈത്തപ്പഴ കര്‍ഷകര്‍ക്കും ഉല്‍പ്പാദകര്‍ക്കുമായി പൈതൃക പ്രവര്‍ത്തനങ്ങളെക്കുറിച്ചും മത്സരങ്ങളെക്കുറിച്ചും വിശദീകരിച്ചു. യുഎഇയുടെ അദൃശ്യമായ പൈതൃകം സംരക്ഷിക്കുന്നതിനായി പൊതുസ്വകാര്യ മേഖലകളില്‍ നിന്നുള്ള സ്ഥാപനങ്ങളുടെ സംഘടനാ പ്രവര്‍ത്തനങ്ങളെയും ഫലപ്രദമായ പങ്കാളിത്തത്തെയും ശൈഖ് ഹംദാന്‍ അഭിനന്ദിച്ചു. പര്യടനത്തില്‍ നിരവധി ഉദ്യോഗസ്ഥര്‍ ശൈഖ് ഹംദാനെ അനുഗമിച്ചു.