ഇറാഖ് ഉഭയകക്ഷി കരാറുകള്‍ പാലിക്കണം : കുവൈത്ത്
അബുദാബി: ബംഗ്ലാദേശിലെ സംവരണ സമരത്തിന്റെ മറവില്‍ യുഎഇയില്‍ വിവിധ സ്ഥലങ്ങളില്‍ പരസ്യമായി സംഘടിക്കുകയും അക്രമം നടത്തുകയും ചെയ്ത ബംഗ്ലാദേശി പൗരന്മാര്ക്കെതിരെ ശക്തമായ നടപടി. പ്രകടനം നടത്തിയ മുഴുവന്‍ പേരെയും പൊലീസ് അറസ്റ്റ് ചെയ്ത് കൂടുതല്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. സംഘടിച്ചവരെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കാന്‍ യുഎഇ അറ്റോണി ജനറല്‍ ചാന്‍സലര്‍ ഡോ. ഹമദ് സെയ്ഫ് അല്‍ ഷംസി ഉത്തരവിട്ടു. പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ പ്രത്യേക സംഘത്തെ ഇതിനായി നിയോഗിച്ചു. പൊതുസ്ഥലത്ത് അനുവാദമില്ലാതെ കൂട്ടം കൂടുക, മാതൃരാജ്യത്തിനെതിരെ യുഎഇയില്‍ പ്രതിഷേധിക്കുക, സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പെരുമാറുക, ക്രമസമാധാനം നശിപ്പിക്കുക, മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കുക, മറ്റുള്ളവര്‍ക്ക് അപകടവും പരുക്കും ഉണ്ടാക്കുക, മറ്റുള്ളവരുടെ അവകാശം ഹനിക്കുക, ഗതാഗതം തടസ്സപ്പെടുത്തുക, സ്വകാര്യ-പൊതു സ്വത്തുക്കള്‍ നശിപ്പിക്കുക എന്നീ കുറ്റകൃത്യങ്ങളാണ് അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികള്‍ ബോധപൂര്‍വം ഗതാഗത തടസ്സം ഉണ്ടാക്കിയതായി പൊലീസ് പറഞ്ഞു. പ്രകടനം നടത്തുകയും അതിന്റെ ദൃശ്യങ്ങള്‍ വിവിധ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി പ്രദര്‍ശിപ്പിക്കുകയും ചെയ്തതായും കണ്ടെത്തി. ഇത് രാജ്യസുരക്ഷയ്ക്ക് എതിരായ കുറ്റമാണെന്നും ക്രമസമാധാന നില തകര്‍ക്കുന്ന നടപടിയാണെന്നും അറ്റോണി ജനറല്‍ വിലയിരുത്തി. ഇത് യുഎഇയുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമാണ്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി അക്രമികളെ തടവിലാക്കാനും വിചാരണ വേഗത്തിലാക്കാനും പബ്ലിക് പ്രോസിക്യൂഷന് ഉത്തരവിട്ടു. പ്രവാസികള്‍ യുഎഇയുടെ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും ഇത്തരം പ്രവൃത്തികള്‍ കടുത്ത ശിക്ഷയ്ക്കു കാരണമാകുമെന്നും ഡോ. അല്‍ ഷംസി പറഞ്ഞു. പ്രാഥമിക അന്വേഷണ ഫലങ്ങളുടെ അടിസ്ഥാനത്തില്‍, പബ്ലിക് പ്രോസിക്യൂഷന് ഇവരെ കൂടുതല്‍ അന്വേഷണങ്ങള്‍ വരെ തടങ്കലില്‍ വയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ, പ്രതികളെ വേഗത്തില്‍ വിചാരണക്ക് റഫര്‍ ചെയ്യാന്‍ യുഎഇ അറ്റോര്‍ണി ജനറല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.