
ഈദ് അവധി ദിവസങ്ങളില് ദുബൈയില് 222 യാചകര് പിടിയില്
ഷാര്ജ: ഏപ്രില് മാസത്തില് പെയ്ത കനത്ത മഴയില് ഷാര്ജയില് വീടുകള് നശിച്ചവര്ക്കുള്ള നഷ്ടപരിഹാര തുക 50,000 ദിര്ഹമായി ഉയര്ത്തും. യുഎഇ സുപ്രീം കൗണ്സില് അംഗവും ഷാര്ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്ത്താന് ബിന് മുഹമ്മദ് അല് ഖാസിമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 618 പേര്ക്ക് ഇതുവരെ നഷ്ടപരിഹാരത്തുക ലഭിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തിനായി ആകെ 153,30,000 ദിര്ഹം നേരത്തെ അനുവദിച്ചിരുന്നു. അത് ഗുണഭോക്താക്കള്ക്ക് ഉടനടി വിതരണം ചെയ്യണമെന്ന് ശൈഖ് ഡോ.സുല്ത്താന് ഷാര്ജ സോഷ്യല് സര്വീസസ് വകുപ്പിന് നിര്ദ്ദേശം നല്കി. ഏപ്രിലില് ഭരണാധികാരിയുടെ നിര്ദ്ദേശപ്രകാരം ഷാര്ജ എക്സിക്യൂട്ടീവ് കൗണ്സില് പ്രളയത്തിന് സമാനമായി ഭാവി സാഹചര്യങ്ങള് നേരിടുന്നതിനായി പദ്ധതികള് തയാറാക്കുന്നതിന്റെ ഭാഗമായി സുരക്ഷാ നടപടികള് വര്ദ്ധിപ്പിച്ചിരുന്നു. മഴക്കെടുതിയില് ദുരിതമനുഭവിക്കുന്ന വീട്ടുകാര്ക്ക് സഹായം ലഭിക്കുമെന്നും ഷാര്ജ ഡിജിറ്റല് പ്ലാറ്റ്ഫോം വഴി അപേക്ഷിക്കാമെന്നും അറിയിച്ചു. പ്ലാറ്റ്ഫോം വഴി നാശനഷ്ടങ്ങള് തെളിയിക്കുന്ന ഒരു റിപോര്ട്ട് നല്കണം. ഇത് വ്യക്തികള്ക്ക് സഹായം ലഭ്യമാക്കാന് പ്രാപ്തരാക്കുമെന്നും അറിയിച്ചു. 75 വര്ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്ക് യുഎഇ സാക്ഷ്യം വഹിച്ചതിന് ശേഷം വാണിജ്യ സ്ഥാപനങ്ങളുടെ റജിസ്ട്രേഷന് പുതുക്കലും നിയമലംഘനവുമായി ബന്ധപ്പെട്ട ഫീസ് അടയ്ക്കലും കൗണ്സില് ഒരു മാസത്തേക്ക് മാറ്റിവച്ചിരുന്നു.