
ഇന്ത്യ-യുഎഇ സുഹൃദ്ബന്ധം സമാധാനത്തിനും വികസനത്തിനും കരുത്ത്: മന്ത്രി ഷെഖാവത്ത്
ക്വെയ്റോ: ‘ദി ആര്‍ച്ച് ഓഫ് ഡിജിറ്റല്‍’ എന്ന പ്രമേയത്തില്‍ ക്വെയ്റോയില് നടക്കുന്ന ഏഴാമത് എഫ്ഡിസി ഉച്ചകോടിയില്‍ യുഎഇയെ ഔദ്യോഗിക അതിഥിയായി പ്രഖ്യാപിച്ചു. ഈജിപ്ത് ഇന്റര്‍നാഷണല്‍ എക്സിബിഷന് സെന്ററില്‍ നടക്കുന്ന ഉച്ചകോടിയില്‍ നൂറിലധികം നയതന്ത്ര പ്രതിനിധികളും പ്രാദേശിക,അന്തര്‍ദേശീയ വിദഗ്ധരും ചെയര്മാന് ഡോ.മുഹമ്മദ് അല്‍ കുവൈത്തിയുടെ നേതൃത്വത്തിലുള്ള യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളും പ്രമുഖ ഇമാറാത്തി കമ്പനികളുടെ ഉന്നതതല ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. ഉച്ചകോടി നാളെ സമാപിക്കും.