
ഇന്ത്യ-യുഎഇ സുഹൃദ്ബന്ധം സമാധാനത്തിനും വികസനത്തിനും കരുത്ത്: മന്ത്രി ഷെഖാവത്ത്
അബുദാബി: ‘നിങ്ങളുടെ ദാനം അവരുടെ ഈദ് ആഘോഷമാക്കുന്നു’ എന്ന പ്രമേയത്തില്‍ എമിറേറ്റ്സ് റെഡ് ക്രസന്റ് (ഇആര്‍സി) ബലിമാംസ കാമ്പയിന് ആരംഭിച്ചു. യുഎഇയിലും വിദേശത്തുമുള്ള 6,259,983 പേര്‍ക്ക് പ്രയോജനം ലഭിക്കുമെന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന് തുടക്കം കുറിച്ചത്. ഇതിനായി 15 മില്യണ്‍ ദിര്‍ഹം പ്രാരംഭ ബജറ്റ് കണക്കാക്കുന്നു. യുഎഇയിലെ ഏകദേശം 30,000 ആളുകള്‍ക്ക് ബലിമാംസം വിതരണം ചെയ്യും. ഇതിന് 2.7 മില്യണ്‍ ആണ് ചിലവ് കണക്കാക്കുന്നത്.
കൂടാതെ,ഏഷ്യയിലെയും ആഫ്രിക്കയിലെയും 23 രാജ്യങ്ങളിലായി 6,133,983 വ്യക്തികള്‍ക്ക് 10 മില്യണ്‍ ദിര്‍ഹം വിലമതിക്കുന്ന ബലി മാംസം വിതരണം ചെയ്യാനാണ് പദ്ധതി. കൂടാതെ, 96,000 പേര്‍ക്ക് ഈദ് വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നതിന് മൂന്ന് മില്യണ്‍ ദിര്‍ഹമാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ദാതാക്കളുടെയും മനുഷ്യസ്നേഹികളുടെയും പിന്തുണയും ഔദാര്യവും അനുസരിച്ച് പദ്ധതിയുടെ ബജറ്റും ഗുണഭോക്താക്കളുടെ എണ്ണവും വര്‍ധിക്കുമെന്ന് ഇആര്‍സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഹമൗദ് അബ്ദുല്ല അല്‍ ജുനൈബി പറഞ്ഞു. ഈ വര്‍ഷത്തെ ബലിയര്‍പ്പണ കാമ്പയിന് യുഎഇ സാമൂഹിക വര്ഷഷാചരണ ഭാഗാമായാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യദാര്‍ഢ്യം,സാമൂഹിക ഐക്യം,ഉത്തരവാദിത്തം എന്നിവ ശക്തിപ്പെടുത്തുന്നതിനൊപ്പം മാനുഷിക സംരംഭങ്ങള്‍ സജീവമാക്കുകയുമാണ് ഇആര്‍സിയുടെ ലക്ഷ്യം. ബലിയര്‍പ്പണ മാംസ പദ്ധതി ബലിയര്‍പ്പണത്തിന്റെ മതപരമായ ആചാരത്തെ ഉയര്‍ത്തിപ്പിടിക്കുക മാത്രമല്ല, വ്യക്തികള്‍,സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയ്ക്കിടയിലുള്ള സാമൂഹിക ഉത്തരവാദിത്തം വര്ധധിപ്പിക്കുകയും ചെയ്യുന്നുവെന്ന് അല്‍ ജുനൈബി പറഞ്ഞു.
ഈ പ്രതിബദ്ധത വര്‍ഷം തോറും കാമ്പയിനിന് ലഭിക്കുന്ന വിപുലമായ പിന്തുണയിലും ഇടപെടലില്‍ നിന്നും വ്യക്തമാണ്. ആഭ്യന്തരമായും അന്തര്‍ദേശീയമായും പദ്ധതിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ജീവകാരുണ്യ സംഘടന എന്ന നിലയില്‍ സമഗ്ര പദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇയിലുടനീളമുള്ള ഇആര്‍സിയുടെ കേന്ദ്രങ്ങള്‍ ബലിയര്‍പ്പണ മാംസ പദ്ധതിയുടെ ലക്ഷ്യങ്ങളും ഗുണഭോക്താക്കളുടെ പ്രതീക്ഷകളും നിറവേറ്റുന്നതിനായി എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വര്‍ഷം ഗുണഭോക്താക്കളുടെ വ്യാപ്തി വിശാലമാക്കുക എന്നതാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. ഇത് രാജ്യത്തിനുള്ളില്‍ കൂടുതല്‍ വിഭാഗങ്ങളിലേക്ക് സഹായം എത്തിക്കണമെന്നും ഉദ്ദേശിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച്, വികസനത്തിനും അന്താരാഷ്ട്ര സഹകരണത്തിനുമുള്ള ഇആര്‍സി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫഹദ് അബ്ദുറഹ്്മാന് ബിന്‍ സുല്‍ത്താന്‍ വിശദീകരിച്ചു.
വര്‍ധിച്ചുവരുന്ന പ്രതിസന്ധികള്‍,ദുരന്തങ്ങള്‍,ഭക്ഷ്യക്ഷാമം,സാമ്പത്തിക വെല്ലുവിളികള്‍ എന്നിവ കാരണം ലോകമെമ്പാടുമുള്ള നിരവധി സമൂഹങ്ങളെ ബാധിക്കുന്ന വലിയ വെല്ലുവിളികള്‍ക്കിടയിലാണ് ഈ വര്‍ഷത്തെ കാമ്പയിന്. അതിനാല്‍, യുഎഇക്ക് പുറത്ത് 23 രാജ്യങ്ങളിലായി ദശലക്ഷക്കണക്കിന് ആളുകളെ ഉള്‍പ്പെടുത്തി കാമ്പയിന് പ്രവര്‍ത്തനം വിപുലീകരിക്കേണ്ടതുണ്ട്. അഡ്നോക്,അബുദാബി ഇസ്ലാമിക് ബാങ്ക്,ദുബൈ ഇസ്ലാമിക് ബാങ്ക്,ഫസ്റ്റ് അബുദാബി ബാങ്ക്,താഖ ഡിസ്ട്രിബ്യൂഷന്‍,ആല്‍ദാര്‍ പ്രോപ്പര്‍ട്ടീസ്, അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്,എമിറേറ്റ്സ് ടെലികമ്മ്യൂണിക്കേഷന്‍സ് ഗ്രൂപ്പ് കമ്പനി (ഇത്തിസലാത്ത്),എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനി (ഡൂ) എന്നിവയുള്‍പ്പെടെയുള്ള പങ്കാളികള്‍ക്ക് എമിറേറ്റ്സ് റെഡ് ക്രസന്റ് നന്ദി അറിയിച്ചു.