
ഇന്ത്യ-യുഎഇ സുഹൃദ്ബന്ധം സമാധാനത്തിനും വികസനത്തിനും കരുത്ത്: മന്ത്രി ഷെഖാവത്ത്
തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇമാറാത്തി പൗരന് വലിയ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടത്
വാര്‍സോ: യൂറോപ്യന്‍ കോണ്‍ഫറന്‍സ് ഓഫ് അറബ് ഹോഴ്സ് ഓര്ഗനൈസേഷന് (ഇസിഎഎച്ച്ഒ) വൈസ് പ്രസിഡന്റായി ഇമാറാത്തി പൗരനായ മുഹമ്മദ് അല്‍ ഹര്‍ബി തുടര്‍ച്ചയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. പോളിഷ് തലസ്ഥാനമായ വാര്‍സോയില്‍ നടന്ന ജനറല്‍ അസംബ്ലി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അന്താരാഷ്ട്ര വേദികളില്‍ യുഎഇയുടെ സജീവ സാന്നിധ്യമാണ് മുഹമ്മദ് അല്‍ ഹര്‍ബി. ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്ന അംഗങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി വന്‍ ഭൂരിപക്ഷത്തിനാണ് മുഹമ്മദ് അല്‍ ഹര്‍ബി വിജയിച്ചത്. 49ല്‍ 43 വോട്ടും നേടി ചരിത്രവിജയമായിരുന്നു ഹര്ബിയുടേത്.