
ഇന്ത്യ-യുഎഇ സുഹൃദ്ബന്ധം സമാധാനത്തിനും വികസനത്തിനും കരുത്ത്: മന്ത്രി ഷെഖാവത്ത്
വിഎഫ്എസിന് കരാര്‍ നഷ്ടമായി
റിയാദ്: സഊദി അറേബ്യയിലെ ഇന്ത്യന്‍ എംബസി,കോണ്‍സുലര്‍,വിസ സേവനങ്ങള്‍ നല്‍കുന്നതിന് ഇന്ത്യയിലെ പ്രമുഖ ഇഗവേണന്‍സ് സേവനദാതാക്കളായ അലങ്കിത് അസൈന്റ്മെന്റ്സിന് പുതിയ കരാര്‍. കഴിഞ്ഞ 11 വര്‍ഷത്തിലേറെയായി സഊദിയിലെ ഇന്ത്യക്കാര്‍ക്ക് ഈ സേവനങ്ങള്‍ നല്കി വന്നിരുന്ന വിഎഫ്എസിന് കരാര്‍ നഷ്ടമായി. റിയാദ് ഇന്ത്യന്‍ എംബസിയില്‍ കഴിഞ്ഞ ദിവസം നടന്ന ഓപ്പണ്‍ ടെണ്ടര്‍ വഴിയാണ് അലങ്കിത് അസൈന്റ്മെന്റ്സിന് കരാര്‍ ലഭിച്ചത്. നിലവില്‍ ഈ സേവനം നല്കി വരുന്ന വിഎഫ്എസ് സേവനം ജൂണ്‍ മുപ്പതിന് അവസാനിക്കുമെന്നും തുടര്‍ന്ന് പുതിയ ഏജന്‍സിക്കായിരിക്കും ചുമതലയെന്നും എംബസി വെബ്സൈറ്റ് വ്യക്തമാക്കി.
പാസ്പോര്‍ട്ട്,കോണ്‍സുലാര്‍ സേവനങ്ങള്‍,വിസ,അറ്റസ്റ്റേഷന് എന്നിവയ്ക്കുളള അപേക്ഷകള്‍ സ്വീകരിക്കുകയും ഡെലിവറി നടത്തുന്നതുമടക്കം വിവിധ സേവനങ്ങളാണ് ഔട്ട് സോഴ്സിങ് ഏജന്‍സികള്‍ വഴി എംബസി നല്‍കിവരുന്നത്. 2014 മുതലാണ് ഇന്ത്യന്‍ കമ്പനിയായ വിഎഫ്എസ് സഊദിയില്‍ പ്രാവര്ത്തനമാരംഭിക്കുന്നത്. അലങ്കിത് കമ്പനിക്ക് പുറമ ബിഎല്‍എസ് ഇന്റര്‍നാഷണല്‍,വൈബിഎ കാനൂ കമ്പനി ലിമിറ്റഡ്,വിഎഫ് വേള്‍ഡ് വൈഡ് ഹോള്‍ഡിങ് ലിമിറ്റഡ് എന്നീ കമ്പനികളും ലേലത്തില്‍ പങ്കെടുത്തു. ഒടുവില്‍ ഏറ്റവും കുറഞ്ഞ തുക സമര്‍പ്പിച്ച അലങ്കിതിനെ ഇന്ത്യന്‍ എംബസി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. സര്‍ട്ടിഫൈഡ് പാസ്പോര്‍ട്ട് വെറ്റിങ് (സിപിവി) സര്‍വീസിന് താല്പര്യമുളള കമ്പനികളില്‍ നിന്ന് നേരത്തെ റിയാദ് ഇന്ത്യന്‍ എംബസി അപേക്ഷ ക്ഷണിച്ചിരുന്നു. ഇന്ത്യയിലുടനീളം ശൃംഖലയും ഗണ്യമായ ഒരു ഉപഭോക്തൃ അടിത്തറയുമുള്ള കമ്പനിയാണ് അലങ്കിത് അസൈന്റ്മെന്റ്സ്.