
കൃത്രിമ ബുദ്ധിയില്‍ കുതിച്ചുചാട്ടത്തിന് അബുദാബിയില്‍ എഐ അക്കാദമി
ഷാര്‍ജ: ശക്തമായ സാമൂഹിക ഐക്യവും ജീവകാരുണ്യ സംരംഭങ്ങളോടുള്ള ആഴമേറിയ മാനവിക ഇടപെടലും പ്രതിഫലിപ്പിക്കുന്ന ‘പ്രവാചകന്റെ അയല്‍ക്കാര്‍’ എന്‍ഡോവ്മെന്റ് പദ്ധതിയിലേക്ക് ആദ്യം സംഭാവനയായി ലഭിച്ചത് മൂന്ന് ലക്ഷം ദിര്‍ഹം. ഒരു ഉദാരമതിയാണ് ആദ്യ സംഭാവനയായി വലിയ തുക ഫൗണ്ടേഷന് നല്‍കിയത്. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അവതരിപ്പിച്ച അനുഗ്രഹീത സംരംഭത്തിന് ഇത് കരുത്തുറ്റ പിന്ബലമായിരിക്കുകയാണ്.
‘ആഗ്രഹിക്കുന്നവര്‍ ഇതിനായി ആഗ്രഹിക്കട്ടെ’ എന്ന ഖുര്‍ആന്‍ വാക്യം ഉദ്ധരിച്ച് ഡോ.സുല്‍ത്താന്റെ ഹൃദയസ്പര്‍ശിയായ നന്മയ്ക്കുള്ള ആഹ്വാനം സമൂഹത്തില്‍ ആഴത്തില്‍ പ്രതിധ്വനിച്ചുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. അനാഥരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അവരുടെ അക്കാദമിക്, മാനസിക,സാമൂഹിക,ആരോഗ്യ,സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കുന്നതിനും അവര്‍ക്ക് മാന്യമായ ഒരു ജീവിതവും പ്രതീക്ഷാപൂര്‍ണമായ ഭാവിയും ഉറപ്പാക്കുന്നതിനും ലക്ഷ്യംവച്ചുള്ള സമഗ്രവും സുസ്ഥിരവുമായ ഒരു എന്‍ഡോവ്മെന്റ് പ്ലാറ്റ്ഫോമാണ് ‘നെയ്ബേഴ്സ് ഓഫ് പ്രോഫറ്റ്’.
ഉദാരമതിയായ സ്ത്രീയില്‍ നിന്നുള്ള സംഭാവനയെ ഷാര്‍ജ സോഷ്യല്‍ എംപവര്‍മെന്റ് ഫൗണ്ടേഷന് ഡയരക്ടര്‍ ജനറല്‍ മോന ബിന്‍ ഹദ്ദ അല്‍ സുവൈദി പ്രശംസിച്ചു. സമൂഹ ഐക്യദാര്‍ഢ്യത്തിന്റെയും സ്ഥായിയായ മൂല്യങ്ങളുടെയും തിളക്കമാര്‍ന്ന ഉദാഹരണമായി പദ്ധതി മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയോടെ ഫൗണ്ടേഷന് വളരുമെന്നും പ്രതീക്ഷിക്കുന്ന വലിയ സംഭാവനകളുടെ പരമ്പരയ്ക്ക് ഇവിടെ തുടക്കം കുറിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഈ എന്‍ഡോവ്മെന്റില്‍ നിക്ഷേപിക്കുന്ന ഓരോ ദിര്‍ഹമും ദീര്‍ഘകാല സ്വാധീനം ചെലുത്തുന്നു. നേരിട്ടുള്ള സഹായത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഭാവി കെട്ടിപ്പടുക്കുന്നതിലും അനാഥര്‍ക്ക് അവരുടെ മാനുഷിക അന്തസിന് അര്‍ഹമായ ജീവിതം നല്‍കുന്നതിലും എന്‍ഡോവ് പ്രതിജ്ഞാബദ്ധരായി പ്രവര്‍ത്തിക്കുന്നു. ‘എന്‍ഡോവ്മെന്റിന്റെ പ്രയോജനങ്ങള്‍ അനാഥര്‍ക്ക് അപ്പുറത്തേക്ക് എത്തുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത്. അത് നല്‍കുകയും പരിപാലിക്കുകയും ചെയ്യുന്നവരിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.
ജീവിതത്തിലും മരണശേഷവും പ്രയോജനകരമായ സ്ഥായിയായ ദാനധര്‍മത്തിന്റെ പ്രതിഫലമാണ് ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്. ഇത് നന്മയുടെ ശാശ്വത ഉറവിടമായും അര്‍ത്ഥവത്തായ ദാനത്തിന്റെ ജീവിക്കുന്ന ഉദാഹരണമായും നിലകൊള്ളുമെന്നും സാരഥികള്‍ പ്രത്യാശ പ്രകടപ്പിച്ചു.