
കൃത്രിമ ബുദ്ധിയില്‍ കുതിച്ചുചാട്ടത്തിന് അബുദാബിയില്‍ എഐ അക്കാദമി
ഒസാക്ക എക്സ്പോയിലെ യുഎഇ പവലിയന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് സന്ദര്‍ശിച്ചു
ദുബൈ: കന്‍സായിയില്‍ നടക്കുന്ന എക്സ്പോ 2025ലെ യുഎഇ പവലിയന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദര്‍ശിച്ചു. ദുബൈ എക്സ്പോ 2020നു ശേഷം നടക്കുന്ന ആദ്യ വേള്‍ഡ് എക്സ്പോയാണിത്. 192 രാജ്യങ്ങളെയും യുഎഇയിലെ 24 ദശലക്ഷത്തിലധികം സന്ദര്‍ശകരും എക്സപോയുടെ ഭാഗമാകും. ജപ്പാനിലെ യുഎഇയുടെ അംബാസഡറും പ്ലീനിപൊട്ടന്‍ഷ്യറിയും യുഎഇ പവലിയന് കമ്മീഷണര്‍ ജനറലുമായ ശിഹാബ് അഹമ്മദ് അല്‍ ഫഹീ ശൈഖ് മുഹമ്മദിനെ സ്വീകരിച്ചു.
‘എക്സ്പോ ഒസാക്കയിലെ യുഎഇയുടെ പങ്കാളിത്തം ആഗോള സഹകരണത്തോടുള്ള ആഴമേറിയ പതിബദ്ധതയെയും മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുന്നതിന് വിജ്ഞാന കൈമാറ്റം,നവീകരണം,സഹകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രധാനമാണെന്ന യുഎഇയുടെ ഉറച്ച വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന ശൈഖ് മുഹമ്മദ് പറഞ്ഞു. ദുബൈ എക്സ്പോ 2020ല്‍ ലോകത്തെ ഒന്നിപ്പിച്ചും സംസ്കാരങ്ങളെ ബന്ധിപ്പിച്ചും വിജ്ഞാന കൈമാറ്റം വളര്‍ത്തിയും തങ്ങള്‍ ക്രിയാത്മകമായ പങ്ക് വഹിച്ചിരുന്നു. കൂടുതല്‍ സുസ്ഥിരവും ഉള്‍ക്കൊള്ളുന്നതുമായ ലോകം രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിലാണ് യുഎഇ. യുഎഇ മനുഷ്യ ക്ഷേമം പ്രോത്സാഹിപ്പിക്കുകയും ആശയങ്ങളുടെയും പരിഹാരങ്ങളുടെയും വികസനത്തിന് സജീവമായി സംഭാവന നല്‍കുകുയും ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
പവലിയന്റെ രൂപകല്പനയിലെ മനോഹാരിതയെ ശൈഖ് മുഹമ്മദ് പ്രശംസിച്ചു. ഇതിന് മേല്‍നോട്ടം വഹിച്ച പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ നാഷണല്‍ പ്രോജക്ട്സ് ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ശൈഖ മറിയം ബിന്ത് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.