
കൃത്രിമ ബുദ്ധിയില്‍ കുതിച്ചുചാട്ടത്തിന് അബുദാബിയില്‍ എഐ അക്കാദമി
ഖലീഫ ബിന്‍ സായിദ് കക എയര്‍ബോണ്‍ ബ്രിഗേഡ് കമാന്‍ഡ് പ്രസിഡന്റ് സന്ദര്‍ശിച്ചു
ദുബൈ: യുഎഇ സായുധ സേനയുടെ തീവ്രശക്തിയും മൂലക്കല്ലുമാണ് യുഎഇയുടെ ഖലീഫ ബിന്‍ സായിദ് 2 എയര്‍ബോണ്‍ ബ്രിഗേഡ് കമാന്ഡെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡ് കമാന്‍ഡിന്റെ ഭാഗമായ ദുബൈയിലെ ഖലീഫ ബിന്‍ സായിദ് 2 എയര്‍ബോണ്‍ ബ്രിഗേഡ് കമാന്‍ഡ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. പ്രത്യേക ദൗത്യങ്ങളും ദ്രുതപ്രതികരണ പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുന്നതില്‍ ഉയര്‍ന്ന തലത്തിലുള്ള പ്രഫഷണലിസത്തിലേക്ക് പരിശീലനം ലഭിച്ച യൂണിറ്റുകളാണിത്.
യുഎഇയുടെ പരമാധികാരം സംരക്ഷിക്കുന്നതിനും അതിന്റെ ദേശീയ നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള സായുധ സേനയുടെ സന്നദ്ധതയുടെ ശക്തമായ തെളിവാണ് എയര്‍ബോണ്‍ ബ്രിഗേഡ്. സായുധ സേനയെ വികസിപ്പിക്കുക,അവരുടെ പോരാട്ടശേഷി വര്‍ധിപ്പിക്കുക,പ്രവര്‍ത്തന സന്നദ്ധത ശക്തിപ്പെടുത്തുക എന്നിവ രാജ്യത്തെ പ്രതിരോധിക്കുന്നതിനും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിനും പ്രധാന മുന്‍ഗണനാ പ്രവര്‍ത്തനങ്ങളായാണ് രാജ്യം കാണുന്നത്. ബ്രിഗേഡിന്റെ ഘടന,പ്രവര്‍ത്തന ഉത്തരവാദിത്തങ്ങള്‍,യുഎഇയുടെ ദേശീയ പ്രതിരോധത്തില്‍ അതിന്റെ സുപ്രധാന പങ്ക് എന്നിവയെക്കുറിച്ച് ശൈഖ് മുഹമ്മദ് സേനാംഗങ്ങള്‍ക്ക് വിശദീകരിച്ചുകൊടുത്തു.
ഉയര്‍ന്ന സന്നദ്ധതയുള്ള തന്ത്രപരമായ യൂണിറ്റ് എന്ന നിലയില്‍, ബ്രിഗേഡ് വ്യോമാക്രമണ പ്രവര്‍ത്തനങ്ങളിലും ദ്രുത വിന്യാസത്തിലും വൈദഗ്ധ്യം നേടിയിട്ടുണ്ട്. ഇത് ഉയര്‍ന്നുവരുന്ന വെല്ലുവിളികളോട് വേഗത്തിലും ഫലപ്രദമായും പ്രതികരിക്കാനുള്ള രാജ്യത്തിന്റെ കഴിവ് കൂടുതല്‍ ബലപ്പെടുത്തുന്നു. ആധുനികവും കഴിവുള്ളതുമായ പ്രതിരോധ സേന കെട്ടിപ്പടുക്കുന്നതിനുള്ള യുഎഇയുടെ ഭാവിയിലേക്കുള്ള സമീപനത്തെ ബ്രിഗേഡിന്റെ ദൗത്യങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്നുവെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
സൈനിക സേവനത്തില്‍ ഉദ്യോഗസ്ഥര്‍ അഭിമാനം പ്രകടിപ്പിക്കുകയും രാജ്യത്തിന്റെ നേതൃത്വത്തോടുള്ള അചഞ്ചലമായ വിശ്വസ്തത,മാതൃരാജ്യത്തെ പ്രതിരോധിക്കാനും അതിന്റെ വിഭവങ്ങളും നേട്ടങ്ങളും ഉയര്‍ന്ന തലത്തിലുള്ള സമര്‍പ്പണത്തോടെയും പ്രതിബദ്ധതയോടെയും സംരക്ഷിക്കാനുമുള്ള സൈന്യത്തിന്റെ ഉറച്ച സന്നദ്ധത പ്രസിഡന്റ് പങ്കുവച്ചു. ബ്രിഗേഡിലെയും വ്യോമസേനയിലെയും ഓപ്പറേഷന് സപ്പോര്‍ട്ട് യൂണിറ്റുകളിലെ അംഗങ്ങള്‍ക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്ത യുഎഇ പ്രസിഡന്റ് അവര്‍ നടത്തുന്ന സേവനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. സൈനികരുടെ സമര്‍പ്പണത്തെയും അവര്‍ പ്രകടിപ്പിക്കുന്ന വിശ്വസ്തതയുടെയും ദേശസ്നേഹത്തിന്റെയും മനോഭാവത്തെയും പ്രസിഡന്റ് പ്രശംസിച്ചു.
യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം,പ്രതിരോധകാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ഫദേല്‍ അല്‍ മസ്രൂയി,സായുധ സേനാ മേധാവി ലെഫ്.ജനറല്‍ എഞ്ചിനീയര്‍ ഇസ്സ സെയ്ഫ് ബിന്‍ അബ്്ലാന് അല്‍ മസ്രൂയി,നിരവധി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പ്രസിഡന്റിനെ അനുഗമിച്ചു.