
കൃത്രിമ ബുദ്ധിയില്‍ കുതിച്ചുചാട്ടത്തിന് അബുദാബിയില്‍ എഐ അക്കാദമി
അബുദാബി: മലേറിയ വ്യാപനം കുറയ്ക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളില്‍ യുഎഇ മുന്നിലാണെന്നും രോഗരഹിതമായ ഒരു ലോകത്തിലേക്കുള്ള പുരോഗതി വേഗത്തിലാക്കുന്നതില്‍ രാജ്യത്തെ നിലവിലെ സംരംഭങ്ങളും ഭരണകൂടത്തിന്റെ സാമ്പത്തിക പിന്തുണയും നിര്‍ണായക പങ്ക് വഹിക്കുന്നുവെന്നും യുഎഇ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡിസീസ് എലിമിനേഷന് (ഗ്ലൈഡ്) ഡെപ്യൂട്ടി സിഇഒ ഡോ.ഫരീദ അല്‍ ഹൊസാനി പറഞ്ഞു. ഇന്ന് ലോക മലേറിയ ദിനാചരണത്തോടനുബന്ധിച്ച് എമിറേറ്റ്സ് ന്യൂസ് ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു. 1997ലാണ് യുഎഇ മലേറിയമുക്ത രാജ്യമായി പ്രഖ്യാപിച്ചത്. 28 വര്‍ഷമായി ഒരു മലേറിയ കേസുമില്ലാതെ രാജ്യം മുന്നേറുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2023ല്‍ ലോകമെമ്പാടുമായി 597,000 പേരുടെ മരണത്തിന് മലേറിയ കാരണമായിട്ടുണ്ട്. ഏകദേശം 263 ദശലക്ഷം കേസുകളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്. മലേറിയ ഒരു പ്രധാന ആഗോള ആരോഗ്യ വെല്ലുവിളിയായി തുടരുകയാണ്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലും മാര്‍ഗനിര്‍ദേശത്തിലും ലോകമെമ്പാടുമുള്ള പകര്‍ച്ചവ്യാധികളെ ചെറുക്കുന്നതിനുള്ള യുഎഇയുടെ പാരമ്പര്യത്തിന്റെയും തുടര്‍ച്ചയായ പ്രതിബദ്ധതയുടെയും ഭാഗമാണ് ഗ്ലൈഡ് പ്രവര്‍ത്തിക്കുന്നതെന്നും ഡോ.ഫരീദ പറഞ്ഞു. തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള നയങ്ങള്‍, പഠനങ്ങള്‍,രോഗ നിര്‍മാര്‍ജനത്തെ പിന്തുണയ്ക്കുന്ന ഗവേഷണങ്ങള്‍ എന്നിവയിലൂടെ ആഗോള ആരോഗ്യ പ്രതിരോധ തന്ത്രങ്ങളെ നയിക്കുന്നതിന് ഗവേഷണത്തിനും നവീകരണത്തിനുമായി ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ഗണന നല്കുന്നു. മലേറിയയെ ഫലപ്രദമായി നേരിടുന്നതില്‍ ഏകോപിതമായ അന്താരാഷ്ട്ര ശ്രമങ്ങളുടെ പ്രാധാന്യം ഡോ.അല്‍ ഹൊസാനി വ്യക്തമാക്കി. ചികിത്സ,പ്രതിരോധം,ഉന്മൂലനം എന്നിവയ്ക്ക് ആവശ്യമായ പരിമിതമായ മനുഷ്യവിഭവശേഷി, ഗവേഷണ ശേഷി തുടങ്ങിയ വെല്ലുവിളികള്‍ പല രാജ്യങ്ങളും നേരിടുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.