
കൃത്രിമ ബുദ്ധിയില്‍ കുതിച്ചുചാട്ടത്തിന് അബുദാബിയില്‍ എഐ അക്കാദമി
മസ്കത്ത്: യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് ഒമാനില്‍ രാജകീയ സ്വീകരണം. അല്‍ ആലം കൊട്ടാരത്തില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഡോ.അല്‍ ഖാസിമിയെയും പ്രതിനിധി സംഘത്തെയും സ്വീകരിച്ചു. ഒമാനും യുഎഇയും തമ്മിലുള്ള ശക്തവും ചരിത്രപരവുമായ ബന്ധത്തെയും ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള സൗഹൃദവും രാഷ്ട്രനേതാക്കള്‍ എടുത്തുപറഞ്ഞു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആശംസകള്‍ ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനെ അറിയിച്ചു. ഒമാന്‍ സുല്‍ത്താനേറ്റിനും ജനതയ്ക്കും എന്നെന്നനും പുരോഗതിയും സമൃദ്ധിയുമുണ്ടാകട്ടെയെന്നും ഡോ.അല്‍ ഖാസിമി ആശംസിച്ചു.
സാംസ്കാരിക പുരോഗതിക്കും അറബ് പൈതൃകവും സ്വത്വവും സംരക്ഷിക്കുന്നതിനും ഷാര്‍ജ ഭരണാധികാരിയുടെ മികവുറ്റ നേതൃത്വത്തെയും ശ്രദ്ധേയമായ സമര്‍പ്പണങ്ങളെയും സംഭാവനകളെയും ഒമാന്‍ സുല്‍ത്താന്‍ അഭിനന്ദിച്ചു. ‘ദി പോര്‍ച്ചുഗീസ് ഇന്‍ ദി സീ ഓഫ് ഒമാന്‍: ഇവന്റ്സ് ഇന്‍ അന്നല്‍സ് ഫ്രം 1497-1757’ എന്ന ശൈഖ് സുല്‍ത്താന്റെ ഏറ്റവും പുതിയ ചരിത്ര കൃതിയെയും അദ്ദേഹം പ്രശംസിച്ചു. ഇത് ശ്രദ്ധേയമായ കൃതിയാണെന്നും അറബ്,അന്തര്‍ദേശീയ സാഹിത്യ,ചരിത്ര ശേഖരങ്ങളിലെ വിലപ്പെട്ട രേഖയാണെന്നും സുല്‍ത്താന്‍ ഹൈതം വിശേഷിപ്പിച്ചു.
ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യ മര്യാദയ്ക്കും ഷാര്‍ജ ഭരണാധികാരി ഡോ.അല്‍ ഖാസിമി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന് ആത്മാര്‍ത്ഥമായ നന്ദി പറഞ്ഞു. സുല്‍ത്താന്റെ നേതൃത്വത്തില്‍ ഒമാനില്‍ നടക്കുന്ന ശ്രദ്ധേയമായ നവോത്ഥാനത്തെയും ഡോ.അല്‍ ഖാസിമി പ്രശംസിച്ചു. ഷാര്‍ജ ബുക് അതോറിറ്റി ചെയര്‍പേഴ്സണ്‍ ശൈഖ ബൊദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ ഖാസിമി,ഒമാനിലെ യുഎഇ അംബാസഡര്‍ മുഹമ്മദ് ബിന്‍ നഖീറ അല്‍ ദഹേരി,സാംസ്കാരിക വകുപ്പ് ചെയര്മാന് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഒവൈസ്,ഷാര്‍ജ ബുക് അതോറിറ്റി സിഇഒ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി,പ്രോട്ടോക്കോള്‍ ആന്റ് ഹോസ്പിറ്റാലിറ്റി വകുപ്പ് മേധാവി മുഹമ്മദ് ഒബൈദ് അല്‍ സാബി,ഷാര്‍ജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഹസന് ഖലഫ് എന്നിവരും ഷാര്‍ജ ഭരണാധികാരിയെ അനുഗമിക്കുന്നുണ്ട്.
ദിവാന് ഓഫ് ഒമാന്‍ റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദിയും സുല്‍ത്താന്റെ പ്രൈവറ്റ് ഓഫീസ് മേധാവി ഡോ. ഹമദ് ബിന്‍ സയീദ് അല്‍ ഔഫിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സന്ദര്‍ശന ശേഷം ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മസ്കത്തില് നിന്ന് യാത്രതിരിച്ചു. ദിവാന് ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദിയും ഒമാനിലെ യുഎഇ അംബാസഡര്‍ മുഹമ്മദ് ബിന്‍ നഖിറ അല്‍ ദഹേരിയും ഷാര്‍ജ ഭരണാധികാരിക്ക് യാത്രയയപ്പ് നല്കി.