
കൃത്രിമ ബുദ്ധിയില്‍ കുതിച്ചുചാട്ടത്തിന് അബുദാബിയില്‍ എഐ അക്കാദമി
ദുബൈ: പുതുതലമുറ ആരോഗ്യ സംരക്ഷണത്തിനായുള്ള ഡബ്ല്യൂഎച്ച്എസ് ടെക് പ്രദര്‍ശനം സെപ്തംബര്‍ എട്ടു മുതല്‍ പത്തു വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കും. ഡിജിറ്റല്‍ ആരോഗ്യത്തിനായുള്ള ലോക സംഗമ വേദിയായ ഡബ്ല്യൂഎച്ച്എസ് ടെകില്‍ നൂതന ആരോഗ്യ സംവിധാനങ്ങള്‍ക്കൊപ്പം നിക്ഷേപകരും റെഗുലേറ്റര്‍മാരും സ്റ്റാര്‍ട്ടപ്പുകളും ടെക് നേതാക്കളും പങ്കെടുക്കും. എഐ,റോബോട്ടിക്സ്,സ്മാര്‍ട്ട് ഡയഗ്നോസ്റ്റിക്സ്, ടെലിഹെല്‍ത്ത്,സൈബര്‍ സുരക്ഷ,വെര്‍ച്വല്‍ കെയര്‍ എന്നിവയിലുടനീളമുള്ള നൂതനാശയങ്ങള്‍ പ്രദര്‍ശ നത്തില്‍ പങ്കുവക്കുമെന്ന് ഇന്‍ഫോര്‍മ മാര്‍ക്കറ്റ്സ് സീനിയര്‍ വൈസ് പ്രസിഡന്റ് സോളെന് സിംഗര്‍ പറഞ്ഞു. ആശയങ്ങളെ യഥാര്‍ത്ഥ പരിഹാരങ്ങളാക്കി മാറ്റുന്നതിനാണ് ഡബ്ല്യൂഎച്ച്എസ് ടെക് രൂപകല്പന ചെയ്തിരിക്കുന്നതെന്നും ‘സാങ്കേതികവിദ്യകള്‍ പരിചരണ’മായി മാറുന്നുവെന്നും നിക്ഷേപങ്ങള്‍ ആഘാതത്താല്‍ നയിക്കപ്പെടുന്നുവെന്നുമാണ് പരിപാടിയുടെ കാഴ്ചപ്പാട്.
300ലധികം പ്രദര്‍ശകരും 5,000ത്തിലധികം പങ്കാളികളും എക്സിബിഷനില്‍ പങ്കെടുക്കും. ഇവന്റില്‍ ഇമ്മേഴ്സീവ് ഡെമോണ്‍സ്ട്രേഷനുകള്‍,ക്യൂറേറ്റഡ് കോണ്‍ഫറന്‍സുകള്‍,ആശുപത്രി സിമുലേഷനുകള്‍ എന്നിവയും ഉള്‍പ്പെടും. നിക്ഷേപക യോഗങ്ങള്‍,മെന്റര്‍ഷിപ്പ്,ഫണ്ടിങ് അവസരങ്ങള്‍ എന്നിവയിലൂടെ ഡൈനാമിക് സ്റ്റാര്‍ട്ടപ്പ് മേഖലയെയും പരിപാടി പിന്തുണയ്ക്കും.പ്രഫ.ഷാഫി അഹമ്മദ്,എന്‍എച്ചഎസ് ഡിജിറ്റല്‍ അക്കാദമിയിലെയും ബ്രിട്ടനിലെ എഐ കൗണ്‍സിലിലെയും ഫാക്കല്‍റ്റി റേച്ചല്‍ ഡണ്സ്കോംബ്,ഫിസിഷ്യനും മുന്‍ നാസ ബഹിരാകാശ യാത്രികനുമായ സ്കോട്ട് പാരസിന്സ്കി എന്നിവര്‍ പ്രഭാഷണം നടത്തും. രോഗി കേന്ദ്രീകൃതമായ സംവിധാനങ്ങള്‍ നിര്‍മിക്കുന്നതിന് ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രയോഗിക്കുന്നതില്‍ ഡബ്ല്യൂഎച്ച്എസ് ടെക് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഡെഡലസ് എഎംഇഎ മാനേജിങ് ഡയരക്ടര്‍ സാം അമോറി പറഞ്ഞു.മൈക്രോസോഫ്റ്റിലെ ഡോ.ഡേവിഡ് റൂ,ബയോഇന്റലിസെന്സിലെ ഡോ.ജെയിംസ് മോള്‍ട്ട്,എന്ഇഒഎമ്മിലെ ഡോ.സാം ഷാ, ഫ്രോസ്റ്റ് ആന്റ് സള്ളിവനിലെ റീനിറ്റ ദാസ്,സഊദി അറേബ്യയിലെ ഡോ.താമര സണ്ബുള്,എഡബ്ല്യുഎസ് ഇഎംഇഎയിലെ ഡോ.മിറിയം ഫെര്‍ണാണ്ടസ് തുടങ്ങിയവരാണ് പ്രോഗ്രാം അജണ്ട തയാറാക്കുന്നത്.