
കൃത്രിമ ബുദ്ധിയില്‍ കുതിച്ചുചാട്ടത്തിന് അബുദാബിയില്‍ എഐ അക്കാദമി
ഷാര്‍ജ: വായനയുടെ വസന്തോത്സവം തീര്‍ക്കുന്ന 16ാമത് ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവലിന് ഇന്ന് ഷാര്‍ജയില്‍ തുടക്കം. ‘പുസ്തകങ്ങളിലേക്ക് ഊളിയിടുക’ എന്ന പ്രമേയത്തില്‍ ഷാര്‍ജ ബുക് അതോറിറ്റി കുട്ടികള്‍ക്കും യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഷാര്‍ജ എക്സ്പോ സെന്ററില്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലില്‍ 12 ദിവസത്തെ സാംസ്കാരിക കൈമാറ്റം,സൃഷ്ടിപരമായ പങ്കുവപ്പ്,ആകര്‍ഷകമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടക്കും. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലും സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്സ് ചെയര്‍പേഴ്സണ്‍ ശൈഖ ജവഹര്‍ ബിന്ത് മുഹമ്മദ് അല്‍ ഖാസിമിയുടെ മാര്‍ഗനിര്‍ദേശത്തിലുമാണ് ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവല്‍ നടക്കുന്നത്. 22 രാജ്യങ്ങളില്‍ നിന്നുള്ള 122 പ്രസാധകരും യുഎഇയില്‍ നിന്നും ലോകമെമ്പാടുമുള്ള 200ലധികം എഴുത്തുകാരും ചിത്രകാരന്മാരും സാംസ്കാരിക വ്യക്തികളും പങ്കെടുക്കും. 70 രാജ്യങ്ങളില്‍ നിന്നുള്ള 133 അതിഥികള്‍ നയിക്കുന്ന 1,024 പ്രവര്‍ത്തനങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്നുണ്ട്. ബാലസാഹിത്യത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, നിലവിലെ പ്രസിദ്ധീകരണ മേഖലയെ അഭിസംബോധന ചെയ്യുന്ന 35ലധികം പാനല്‍ ചര്‍ച്ചകളും അജണ്ടയില്‍ ഉള്‍പ്പെടുന്നു. വായനാ സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനും പ്രാദേശിക,ആഗോള പുസ്തക വ്യവസായത്തിലെ വെല്ലുവിളികളെ നേരിടുന്നതിനുമുള്ള മാര്‍ഗങ്ങള്‍ വിവിധ സെഷനുകളില്‍ ചര്‍ച്ച ചെയ്യും. മൊബൈല്‍ പ്രദര്‍ശനം,നാടക പ്രകടനങ്ങള്‍,സൗജന്യവും ടിക്കറ്റുള്ളതുമായ 600ലധികം ശില്പശാലകള് എന്നിവയും മേളയില്‍ ഒരുക്കിയിട്ടുണ്ട്.