
കൃത്രിമ ബുദ്ധിയില്‍ കുതിച്ചുചാട്ടത്തിന് അബുദാബിയില്‍ എഐ അക്കാദമി
അബുദാബി: വ്യാജ പരസ്യങ്ങള്‍ നല്‍കുക,ആഢംബര വാച്ചുകള്‍ക്കായി ലേലം നടത്തുക തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന മാര്‍ഗങ്ങളിലൂടെ ഇരകളെ വശീകരിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തട്ടിപ്പുകാര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും ഇവരുടെ കെണിവലകളില്‍ അകപ്പെടാതെ ശ്രദ്ധിക്കണമെന്നും സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ക്ക് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്കി. ആവശ്യക്കാരോട് പണം കൈമാറാന്‍ ആവശ്യപ്പെടുകയും എന്നാല്‍ പിന്നീട് ഇവര്‍ക്ക് വ്യാജ വാച്ചുകള്‍ എത്തിച്ചുകൊടുക്കുകയും ചെയ്യുന്നത് നിത്യസംഭവമായിരിക്കുകയാണ്.
വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനായി തട്ടിപ്പുകാര്‍ ഔദ്യോഗിക പ്രൊഫൈലുകള്‍ ഉപയോഗിച്ചാണ് പ്രൊഫഷണല്‍ പരസ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. ഇത്തരം വഞ്ചകരായ വ്യാപാര പ്ലാറ്റ്ഫോമുകളെയും പൊലീസ് പരിചയപ്പെടുത്തി. ആവശ്യക്കാര്‍ പണം നിക്ഷേപിച്ചുകഴിഞ്ഞാല്‍ അവരുടെ വിശ്വാസം നേടുന്നതിനും കൂടുതല്‍ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി വ്യാജ പ്ലാറ്റ്ഫോം ലാഭ വളര്‍ച്ച കാണിക്കുന്നു. വഞ്ചിക്കപ്പെട്ടുവെന്ന് ബോധ്യമായാല്‍ ഇരകള്‍ അവരുടെ പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ക്കതിന് സാധിക്കാതെ വരികയും ചെയ്യുന്നു. വ്യാജ വാഹന നമ്പറുകള്‍ക്കോ സ്വത്തിനോ വേണ്ടി നിക്ഷേപങ്ങള്‍ നല്‍കരുതെന്നും ഇന്‍ഷുറന്‍സ് ദാതാക്കളായോ ജനപ്രിയ റെസ്റ്റാറന്റ്,റീട്ടെയില്‍ ബ്രാന്ഡുകളായോ വേഷമിടുന്ന തട്ടിപ്പ് വെബ്സൈറ്റുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും അബുദാബി പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഈ വഞ്ചനാപരമായ പ്ലാറ്റ്ഫോമുകള് ഉപയോക്താക്കളെ ഫീസ് അടയ്ക്കാന്‍ വശീകരിക്കുന്നതിന് ആകര്‍ഷകമായ ഓഫറുകളും നല്‍കുന്നുണ്ട്. ഇതിനുശേഷം തട്ടിപ്പുകാര്‍ ഇരയുടെ ബാങ്ക് കാര്‍ഡില്‍ നിന്ന് ബാലന്‍സ് പിന്‍വലിക്കുകയും ചെയ്യുന്നു.
‘വ്യാജ തൊഴില്‍’ തട്ടിപ്പുകളെക്കുറിച്ചും തൊഴിലന്വേഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റിക്രൂട്ട്മെന്റ് ഏജന്‍സികളുടെയോ കമ്പനികളുടെയോ വ്യാജ ഓണ്‍ലൈന്‍ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് ഔദ്യോഗിക പരിപാടികള്‍ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാരാണ് ഇത് ചെയ്യുന്നത്. നിലവിലില്ലാത്ത ജോലികള്‍ക്കായി അപേക്ഷകരില്‍ നിന്ന് ഫീസ് ഈടാക്കുന്നതും ഇത്തരം തട്ടിപ്പുകളില്‍ ഉള്‍പ്പെടുന്നു.
അക്കൗണ്ട് അല്ലെങ്കില്‍ കാര്‍ഡ് വിശദാംശങ്ങള്‍, ഓണ്‍ലൈന്‍ ബാങ്കിങ് പാസ്വേഡുകള്, എടിഎം പിന് നമ്പറുകള്‍,കാര്‍ഡ് സുരക്ഷാ കോഡുകള്‍ അല്ലെങ്കില്‍ വെരിഫിക്കേഷന് കോഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള രഹസ്യസ്വഭാവമുള്ള വ്യക്തിഗത വിവരങ്ങള്‍ പങ്കിടരുതെന്ന് പൊതുജനങ്ങളോട് പൊലീസ് നിര്‍ദേശിച്ചു. നിയമാനുസൃതമായ ഒരു ബാങ്ക് ജീവനക്കാരനും അത്തരം വിവരങ്ങള്‍ ഒരിക്കലും ആവശ്യപ്പെടില്ലെന്ന് അബുദാബി പൊലീസ് ഊന്നിപ്പറഞ്ഞു.ബാങ്ക് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് അജ്ഞാത വ്യക്തികളില്‍ നിന്നുള്ള ഏതെങ്കിലും തട്ടിപ്പ് ശ്രമങ്ങള്‍ ബോധ്യപ്പെടുകയോ സംശയാസ്പദമായ കോളുകള്‍ ലഭിക്കുകയോ ചെയ്താല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് താമസക്കാരോട് പൊലീസ് അഭ്യര്‍ത്ഥിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പിനെ ചെറുക്കുന്നതിനും സമൂഹത്തെ സംരക്ഷിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളെ പിന്തുണച്ച് അടുത്തുള്ള പോലീസ് സ്റ്റേഷന് സന്ദര്‍ശിച്ചോ 8002626 എന്ന നമ്പറില്‍ അമാന്‍ സേവനവുമായി ബന്ധപ്പെടുകയോ 2828 എന്ന നമ്പറിലേക്ക് ഒരു ടെക്സ്റ്റ് സന്ദേശം അയയ്ക്കുകയോ ചെയ്തു വിവരങ്ങള്‍ കൈമാറാമെന്നും പൊലീസ് അറിയിച്ചു.