
മറക്കില്ല യുഎഇ മാര്‍പാപ്പയെ
ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സന്ദര്‍ശിച്ചു
അബുദാബി: സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം അബുദാബിയിലെത്തിയ മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ ഊഷ്മള സ്വീകരണം. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനും ഇസ്്ലാമിക് സെന്റര്‍ ചീഫ് പാട്രണുമായ പത്മശ്രീ എംഎ യൂസഫലിയും രാംനാഥ് കോവിന്ദിനെ അനുഗമിച്ചിരുന്നു. ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ പ്രസിഡന്റ് പി.ബാവഹാജി,ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല, ട്രഷറര്‍ ബിസി അബൂബക്കര്‍ എന്നിവര്‍ ബൊക്കെ നല്കി മുന്‍ രാഷ്ട്രപതിയെ സ്വീകരിച്ചു. 54 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററിന് തറക്കല്ലിട്ടത് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ഐഐസി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലുമായിരുന്നുവെന്ന് ഐഐസി ഭാരവാഹികള്‍ അദ്ദേഹത്തോട് പങ്കുവച്ചു.
രാംനാഥ് കോവിന്ദിന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ സ്നേഹോപഹാരം പ്രസിഡന്റ് പി.ബാവ ഹാജി സമര്‍പിച്ചു. സെന്റര്‍ മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡന്റ് യു.അബ്ദുല്ല ഫാറൂഖി,റഊഫ് അഹ്സനി,വിപികെ അബ്ദുല്ല,അബ്ദുള്ള നദ്വി,ഇബ്രാഹീം മുസ്ലിയാര്,അഷ്റഫ് ഹാജി വാരം,ഹുസൈന് സികെ,ഹാഷിം ഹസന്‍കുട്ടി,ജാഫര്‍ കുറ്റിക്കോട്,ഇസ്ഹാഖ് നദ്വി,സുനീര്‍ ബാബു ചുണ്ടന്പറ്റ എന്നിവരും അബുദാബി കെഎംസിസി ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ് മാട്ടൂല്‍,അബുദാബി സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന് തങ്ങള്‍,കബീര്‍ ഹുദവി എന്നിവരും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. ഭാര്യ സബിത കോവിന്ദ്,മകള്‍ സ്വാതി കോവിന്ദ് എന്നിവരോടൊപ്പമാണ് രാംനാഥ് കോവിന്ദ് ഇസ്ലാമിക് സെന്റര്‍ സന്ദര്‍ശിച്ചത്.