
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂല്യങ്ങളും ആശയങ്ങളും എക്കാലവും നില്ക്കും: സാദിഖലി ശിഹാബ് തങ്ങള്‍
ഈസ്റ്റര്‍ സന്ദേശത്തിലും പറഞ്ഞത് ഗസയിലെ ദുരിതത്തെക്കുറിച്ച്
അബുദാബി: വത്തിക്കാനിലെ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. 88 വയസായിരുന്നു. വത്തിക്കാനിലെ വസതിയിലായിരുന്നു അന്ത്യം. കത്തോലിക്കാ സഭയുടെ 266 ാം മാര്‍പാപ്പയായിരുന്നു. 2013 മാര്‍ച്ച് 13 നാണ് ഇദ്ദേഹത്തെ പോപ്പ് ആയി തെരഞ്ഞെടുത്തത്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയായിരുന്നു. 1936 ലായിരുന്നു ജനനം. 2001 ല്‍ കര്‍ദിനാളായി. ആര്‍ച്ച് ബിഷപ്പായപ്പോഴും മാര്പ്പാപ്പയായപ്പോഴും സാധാരണ മുറിയില്‍ താമസിച്ച് ലളിത ജീവിതം നയിച്ചു. കാല്‍കഴുകല്‍ ശുശ്രൂഷയില്‍ അഭയാര്‍ത്ഥികളെയും ജയിലില്‍ കഴിയുന്നവരെയും ഉള്‍പ്പെടുത്തി. യുദ്ധത്തിനെതിരെ എക്കാലവും നിലപാടെടുത്ത മാര്‍പാപ്പ, കഴിഞ്ഞ ഈസ്റ്റര്‍ ദിന സന്ദേശത്തിലും പറഞ്ഞത് ഗസയിലെ വെടിനര്ത്തലിനെക്കുറിച്ചായിരുന്നു. ഗസിയലെ സ്ഥിതി പരിതാപകരമാണ്. പട്ടിണി കിടക്കുന്ന ജനതയെ സഹായിക്കാന്‍ മുന്നോട്ട് വരണം. ഇസ്രാഈലിലെയും ഫലസ്തീനിലെയും കഷ്ടപ്പെടുന്ന മനുഷ്യര്‍ക്കൊപ്പമാണ് തന്റെ മനസെന്നും അദ്ദേഹം വ്യക്തമാക്കി.