
കാസര്‍ഗോഡ് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
അബുദാബി: ചാഡുമായി സഹകരണം ശക്തിപ്പെടുമെന്ന് യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു. അബുദാബിയിലെ എമിറേറ്റ്സ് പാലസില്‍ ചാഡ് പ്രസിഡന്റ് മഹാമദ് ഇദ്രീസ് ദെബി ഇത്നോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചാഡ് പ്രസിഡന്റിന്റെ യുഎഇയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്. ഇരു സൗഹൃദ രാഷ്ട്രങ്ങളും തമ്മിലുള്ള ശക്തവും ദീര്‍ഘകാലവുമായ ബന്ധം ശൈഖ് മന്‍സൂര്‍ ഓര്‍മിപ്പിച്ചു. വിവിധ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ചാഡ് പ്രസിഡന്റിനെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തെയും ആദരിക്കുന്നതിനായി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന് ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. സഹമന്ത്രി ശൈഖ് ഷഖ്ബൂത്ത് ബിന്‍ നഹ്യാന് അല്‍ നഹ്യാനും യുഎഇയുടെ നിരവധി മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരും സല്‍ക്കാരത്തില്‍ പങ്കെടുത്തു.