
ഇറാഖ് ഉപപ്രധാനമന്ത്രി ഫുആദ് മുഹമ്മദ് ഹുസൈന് യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
ആയിരം ചതുരശ്ര മീറ്റര്‍ ബീച്ച് ഏരിയയാണ് അനുവദിച്ചത്
അബുദാബി: അബുദാബിയിലെ കാഴ്ച വൈകല്യമുള്ളവരുടെ വിനോദ ആവശ്യങ്ങള്‍ക്കായി ആയിരം ചതുരശ്ര മീറ്റര്‍ ബീച്ച് ഏരിയ അനുവദിച്ച് അധികൃതര്‍. കോര്‍ണിഷിലെ ഗേറ്റ് മൂന്നിന് സമീപമുള്ള ബീച്ചാണ് അനുവദിച്ചിട്ടുള്ളതെന്ന് അബുദാബി മുനിസിപ്പല്‍,ഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു.
2025നെ സാമൂഹിക വര്‍ഷമായി പ്രഖ്യാപിച്ച യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ തീരുമാനത്തിന് അനുസൃതമായാണ് കാഴ്ച വൈകല്യമുള്ളവര്‍ക്കായുള്ള പുതിയ സംരംഭം. അബുദാബി സിറ്റി മുനിസിപ്പാലിറ്റി പ്രതിനിധീകരിക്കുന്ന നഗരസഭകളുടെയും ഗതാഗത വകുപ്പിന്റെയും സായിദ് ഹയര്‍ ഓര്ഗനൈസേഷന് ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്മിനേഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.