
ഇറാഖ് ഉപപ്രധാനമന്ത്രി ഫുആദ് മുഹമ്മദ് ഹുസൈന് യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
അബുദാബി: കബില്‍ സിബല്‍, സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ പോരാളി. വഖഫ് നിയമ ഭേദഗതിയില്‍ സുപ്രീംകോടതിയില്‍ നിയമ പോരാട്ടം നടത്തി, അനുകൂല പരാമര്‍ശം നേടിയെടുത്ത് രാജ്യത്തിന്റെ കയ്യടി നേടിയ മുതിര്‍ന്ന അഭിഭാഷകന്. വാദിച്ച കേസുകളിലൊക്കെയും സാന്നിധ്യം കൊണ്ട് ന്യായാധിപന്മാരെപ്പോലും വിറപ്പിക്കാന്‍ ശേഷിയുള്ള സീനിയര്‍ അഭിഭാഷകന്. വഖഫ് നിയമ ഭേദഗതിയില്‍ നാടെങ്ങുമുയരുന്ന പ്രതിഷേധങ്ങള്‍ക്കിടയിലും രാജ്യം ഇന്നലെ കാതോര്‍ത്തത് സുപ്രീംകോടതിയില്‍ കബില്‍ സിബല്‍ നടത്തിയ തീപാറുന്ന വാദങ്ങള്‍ക്കായി. കോടതിയില്‍ നിന്നിറങ്ങിയ കബില്‍ സിബല്‍ നിയമപോരാട്ടത്തിന് നേതൃത്വം നല്കുന്ന ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിനെ അഭിനന്ദിക്കാനും മറന്നില്ല. നിയമപോരാട്ടങ്ങളില്‍ മുസ്ലിം ലീഗും ഹാരിസ് ബീരാനും നിസീമമായ പിന്തുണ നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. സമഗ്രമായി വിഷയത്തെ സമീപിച്ച ഹാരിന്റെ ബീരാന്റെ അദ്ദേഹം എന്നും ചേര്‍ത്തു നിര്‍ത്തി.
കബില്‍ സിബല്‍… ബിജെപിയുടെ ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെ പാര്‍ലമെന്റില്‍ അതിശക്തമായി പ്രതിഷേധിക്കുന്ന മുതിര്‍ന്ന നേതാവ്. കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കോടതികളില്‍ നിയമ പോരാട്ടം നടത്തി ബിജെപിയെ വെല്ലുവിളിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്. രാജ്യത്ത് ബിജെപി നടത്തുന്ന മുസ്ലിം വിരുദ്ധനിലപാടുകളില്‍ കുടുങ്ങിക്കിടക്കാതെ ജനാധിപത്യ മതേതരത്വ സംരക്ഷണത്തിനായി കോടതികളില്‍ ബിജെപിയെ നിയമം കൊണ്ട് തോല്‍പ്പിക്കുന്ന മുന്നണി പോരാളി. ചരിത്രമാണ് കബില്‍ സിബലിന്റെ നിയമപോരാട്ടം. മദനിക്ക് വേണ്ടി, ഹാദിയയ്ക്ക് വേണ്ടി, സിദ്ദീഖ് കാപ്പനു വേണ്ടി, പൗരത്വ ബില്ലിനെതിരെ, പ്രവാസി വോട്ടിനു വേണ്ടി, മുത്തലാഖ് ബില്‍, ഇപ്പോള്‍ വഖഫ് നിയമ ഭേദഗതിക്കെതിരെയും. രാജ്യത്തെ ജനാധിപത്യത്തെ നിലനിര്‍ത്താന്‍, മതേതരത്വത്തെ സംരക്ഷിക്കാന്‍, ഭരണഘടനയ്ക്ക് കാവലായി നിയമപോരാട്ടവുമായി എന്നും കബില്‍ സിബലുണ്ട്. ഒരു സിറ്റിംഗിന് 15 ലക്ഷം വരെ പ്രതിഫലം വാങ്ങുന്ന രാജ്യം കണ്ട ഏറ്റവും ശക്തനായ സീനിയര്‍ അഭിഭാഷകന്. നിലവിലെ സുപ്രീംകോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റ് കൂടിയാണ് ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ നിയമപോരാട്ടം നടത്തുന്ന കബില്‍ സിബല്‍.
1948 ഓഗസ്റ്റ് 8 ന് പഞ്ചാബിലെ ജലന്ധറിലാണ് കബില്‍ സിബല്‍ ജനിച്ചത്. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ എംഎ ബിരുദം നേടിയതിനു ശേഷം അമേരിക്കയിലെ ഹാര്‍വാര്‍ഡ് നിയമ വിദ്യാലയത്തില്‍ നിന്ന് നിയമത്തിലും ബിരുദം നേടി. 1973 മുതല്‍ സുപ്രീംകോടതിയില്‍ അഭിഭാഷകനാണ്. 1995 നും 2002 നും ഇടയില്‍ അദ്ദേഹം ഇന്ത്യയിലെ സുപ്രീം കോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റായി മൂന്ന് തവണ സേവനമനുഷ്ഠിച്ചു. ഇതിനിടെ, 1998ല്‍ ബീഹാറില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. യുപിഎ മന്ത്രിസഭയില്‍ മന്ത്രിയായി, മാനവ വിഭവശേഷി, ശാസ്ത്ര സാങ്കേതികം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. കോണ്‍ഗ്രസ് ശക്തമായ നിലപാട് ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി നേതൃത്വവുമായി കലഹിച്ചു. ഒടുവില്‍ സമാജ് വാദി പാര്‍ട്ടിയില്‍ അംഗമായി. സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് കബില്‍ സിബല്‍.