
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു
ദുബൈ: മെട്രോ സ്റ്റേഷനിലേക്കുള്ള ഇലക്ട്രിക് ബസിന്റെ സ്മാര്‍ട്ട് റൈഡ് പരീക്ഷിച്ച് ദുബൈ ആര്‍ടിഎ. റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) റൂട്ട് എഫ് 13ലാണ് പുതിയ ഇലക്ട്രിക് ബസിന്റെ പൈലറ്റ് ഓട്ടം നടത്തിയത്. ഇത് മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഫീഡര്‍ സര്‍വീസാണ്. അല്‍ ഖൂസ് ബസ് ഡിപ്പോയില്‍ നിന്ന് ആരംഭിച്ച് ബുര്‍ജ് ഖലീഫ,ദി പാലസ് ഡൗണ്ടൗണ് ഹോട്ടല്‍,ദുബൈ ഫൗണ്ടന് എന്നിവയുള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ഈ റൂട്ട് ദുബൈ മാള്‍ മെട്രോ ബസ് സ്റ്റോപ്പ് (സൗത്ത്)ല്‍ അവസാനിക്കും.
പരമ്പരാഗത കണ്ണാടികള്‍ക്ക് പകരമായി ഹൈഡെഫനിഷന്‍ ക്യാമറ,സ്ക്രീന്‍ സിസ്റ്റങ്ങള്‍, ഡ്രൈവറെ കൂടുതല്‍ സഹായിക്കും. മുന്‍വശത്തെ വിന്‍ഡ്സ്ക്രീനിലേക്ക് അവശ്യ ഡ്രൈവിങ് വിവരങ്ങള്‍ പ്രൊജക്റ്റ് ചെയ്യുന്ന സുതാര്യമായ ഹെഡപ്പ് ഡിസ്പ്ലേ തുടങ്ങിയ നൂതന സവിശേഷതകള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളാണ് ഇലക്ട്രിക് ബസില്‍ സജ്ജീകരിച്ചിരിക്കുന്നത്. വാഹനത്തില്‍ മറ്റ് അത്യാധുനിക സ്മാര്‍ട്ട് സിസ്റ്റങ്ങളുമുണ്ട്. 2050 ആകുമ്പോഴേക്കും എല്ലാ പൊതുഗതാഗതത്തെയും സീറോ എമിഷന്‍ മൊബിലിറ്റിയിലേക്ക് മാറ്റുകയാണ് ആര്‍ടിഎയുടെ ലക്ഷ്യം. നൂതന സാങ്കേതികവിദ്യയുടെ പിന്തുണയോടെ സ്മാര്‍ട്ട്,പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനങ്ങള്‍ നടപ്പിലാക്കും. ദുബൈയുടെ പ്രാദേശിക പാരിസ്ഥിതിക സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ബസ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. നൂതനമായ സ്മാര്‍ട്ട് സാങ്കേതിക വിദ്യകളും ആധുനിക സവിശേഷതകളും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. മികച്ച എയര്‍ കണ്ടീഷനിങ്് സിസ്റ്റവും 470 സണവ സംഭരണശേഷിയുള്ള ഉയര്‍ന്ന ശേഷിയുള്ള ബാറ്ററികളും ഉള്‍പ്പെടുന്നു. ഇതുവരെ പരീക്ഷിച്ചതില്‍ ഏറ്റവും വലിയ ഇലക്ട്രിക് ബസാണിത്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 370 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. 41 പേര്‍ക്ക് ഇരിക്കാനും 35 പേര് നില്‍ക്കാനും ഉള്‍പ്പെടെ 76 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന 12 മീറ്റര്‍ നീളമുള്ള സിറ്റി ബസ്സാണിത്.