
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു
ദുബൈ: തുറമുഖങ്ങള്‍,കസ്റ്റംസ്,ഫ്രീ സോണ്‍ കോര്‍പ്പറേഷന്റെ ഭാഗമായ ദുബൈ മാരിടൈം അതോറിറ്റിക്ക് കഴിഞ്ഞ വര്‍ഷം മികച്ച ‘ടൈം’. വിവിധ സമുദ്ര സൗകര്യങ്ങളില്‍ പ്രതീക്ഷകളെ മറികടന്ന പ്രകടനമാണ് കഴിഞ്ഞ വര്‍ഷം അതോറിറ്റി കാഴ്ചവച്ചത്. ആഗോള സമുദ്ര നവീകരണത്തിന്റെയും സുസ്ഥിരതയുടെയും കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ പദവി അരക്കിട്ടുറപ്പിച്ച വര്‍ഷമായിരുന്നു 2024. കഴിഞ്ഞ വര്‍ഷം ലീഡിങ് മാരിടൈം സിറ്റീസ് റിപ്പോര്‍ട്ടില്‍ ദുബൈ അറബ് ലോകത്ത് ഒന്നാം സ്ഥാനത്തും ആഗോളതലത്തില്‍ പതിനൊന്നാം സ്ഥാനത്തും എത്തി. ആഗോള സമുദ്ര നേതൃനിരയിലേക്കുള്ള ദുബൈയുടെ യാത്രയില്‍ സുപ്രധാന നാഴികക്കല്ലാണ് കൈവരിച്ചതെന്ന് ദുബൈ മാരിടൈം അതോറിറ്റി സിഇഒ ശൈഖ് ഡോ.സഈദ് ബിന്‍ അഹമ്മദ് ബിന്‍ ഖലീഫ അല്‍ മക്തൂം പറഞ്ഞു.
ലോകോത്തര സമുദ്ര അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും സുരക്ഷ ശക്തിപ്പെടുത്തുന്നതിനും നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിരതയ്ക്കും ഒന്നാംനിര ആഗോള സമുദ്ര കേന്ദ്രമാകാനുള്ള ദുബൈയിയുടെ കാഴ്ചപ്പാടനെയും അതോറിറ്റിയുടെ ഉറച്ച സമര്‍പ്പണത്തെയുമാണ് നേട്ടങ്ങള്‍ അടയാളപ്പെടുത്തുന്നതെന്നും അദ്ദഹം പറഞ്ഞു. 2024 ല്‍ രജിസ്റ്റര്‍ ചെയ്ത മറൈന്‍ കപ്പലുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. 2023 നെ അപേക്ഷിച്ച് 14.4 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സര്‍ട്ടിഫൈഡ് മറൈന്‍ ക്രൂ അംഗങ്ങളുടെ എണ്ണം 22.8 ശതമാനം വര്‍ധിച്ച് ആകെ 12,226 ആയി. ഇത് ദുബൈയുടെ വികസിത സമുദ്ര ആവാസ വ്യവസ്ഥയില്‍ നിക്ഷേപകരുടെയും ഓപ്പറേറ്റര്‍മാരുടെയും ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്നു.
ഓഫ്ഷോര്‍ സമുദ്ര സേവനങ്ങളിലും ഗണ്യമായ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. ഇഷ്യൂ ചെയ്ത പെര്‍മിറ്റുകളുടെ എണ്ണം 18,058 ആണ്. മുന്‍ വര്‍ഷത്തേക്കാള്‍ 35.3 ശതമാനം വര്‍ധനവ്. ഇന്ധന പ്രവര്‍ത്തനങ്ങള്‍,പ്രവര്‍ത്തന ലൈസന്‍സുകള്‍, ആങ്കറിങ്,ബെര്‍ത്തിങ് പെര്‍മിറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എമിറേറ്റിലുടനീളമുള്ള 19 മറീനകളിലായി ആകെ മറീന ബെര്‍ത്തുകളുടെ എണ്ണം 4,151 ആയി ഉയര്‍ന്നിട്ടുണ്ട്. വിദേശ യാച്ചുകളുടെ എണ്ണം 2023ല്‍ 68ല്‍ നിന്ന് 2024ല്‍ 89 ആയി ഉയര്‍ന്നു. കാര്യക്ഷമമായ നടപടിക്രമങ്ങള്‍,വൈവിധ്യമാര്‍ന്ന ആഢംബര മറീന സേവനങ്ങള്‍,മെഗാ യാച്ച് ഉടമകള്‍ക്കുള്ള ഗോള്‍ഡന്‍ വിസ സംരംഭം എന്നിവ നേട്ടത്തിന് പിന്‍ബലമേകി. 2024ല്‍ മൂന്ന് പ്രധാന നിയന്ത്രണ തീരുമാനങ്ങളും ഗുണം ചെയ്തു. കപ്പലുകള്‍ക്കുള്ള നിര്‍ബന്ധിത സാങ്കേതിക പരിശോധനകള്‍,സുരക്ഷിത മാനിങ് മാര്‍ഗനിര്‍ദേശങ്ങള്‍,ക്രൂ ലൈസന്‍സിങ്ങിനുള്ള നിയന്ത്രണങ്ങള്‍ എന്നിവയാണ് കരുത്തായ തീരുമാനങ്ങള്‍. സുരക്ഷയും അനുസരണവും വര്‍ധിപ്പിക്കുന്നതിനായി വിനോദ ജെറ്റ് സ്കീകളില്‍ നിര്‍ബന്ധിത ട്രാക്കിങ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ഒരു പദ്ധതിയും അതോറിറ്റി ആരംഭിച്ചു. കൂടാതെ ജെറ്റ് സ്കീ ഉടമകള്‍ക്ക് രണ്ട് വര്‍ഷത്തെ രജിസ്ട്രേഷന് ഓപ്ഷനും അവതരിപ്പിച്ചിരുന്നു. തുറമുഖങ്ങള്‍,കസ്റ്റംസ്, ഫ്രീ സോണ്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് മേഖലയിലെ ഏറ്റവും വലിയ കൃത്രിമ റീഫ് സംരംഭങ്ങളിലൊന്നായ ദുബൈ റീഫ് പദ്ധതിയുടെ ഒന്നാം ഘട്ടം അതോറിറ്റി ആരംഭിച്ചു. സമുദ്ര ജൈവവൈവിധ്യവും പരിസ്ഥിതി സുസ്ഥിരതയും വര്‍ദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2024ല്‍ തടസമില്ലാത്ത ഇലക്ട്രോണിക് ഇടപാടുകള്‍ക്കായുള്ള ‘റൂസൂം’ പേയ്മെന്റ് ഗേറ്റ്വേ മെച്ചപ്പെടുത്തി. ദുബൈ പൊലീസുമായി സഹകരിച്ച് സ്മാര്‍ട്ട് സെയിലിങ് പെര്‍മിറ്റ് ആരംഭിച്ചു. വാട്ട്സ്ആപ്പ്,സെല്‍ഫ്സര്‍വീസ് കിയോസ്ക്കുകള്‍,മറ്റ് അപ്ഗ്രേഡ് പ്ലാറ്റ്ഫോമുകള് എന്നിവയിലൂടെ സേവനങ്ങള്‍ വികസിപ്പിച്ചുകൊണ്ട് അതോറിറ്റി ഡിജിറ്റല്‍ പരിവര്‍ത്തനം ത്വരിതപ്പെടുത്തി. സേവന വിതരണ കാര്യക്ഷമത ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്തു.
ചൈനയുടെ ഇക്കണോമിക് ഇന്‍ഫര്‍മേഷന്‍ സര്‍വീസിന്റെ അനുബന്ധ സ്ഥാപനമായ സിന്ഹുവയുമായി സഹകരിച്ച് ബാള്‍ട്ടിക് എക്സ്ചേഞ്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്,മിഡില്‍ ഈസ്റ്റിലെ ഒരു സമുദ്ര ശക്തികേന്ദ്രമെന്ന നിലയിലും സമുദ്രമേഖലയില്‍ ആഗോളതലത്തില്‍ പ്രമുഖ താവളമെന്ന നിലയിലും ദുബൈയുടെ മികച്ച സ്ഥാനം ഭാവി വളര്‍ച്ചയ്ക്ക് കരുത്തുകൂട്ടും.