
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
ദുബൈ: കേരളത്തില്‍ നിന്നുള്ള ആദ്യ വിമാന കമ്പനിയായ എയര്‍ കേരളയുടെ കോര്‍പ്പറേറ്റ് ഓഫീസ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു. ആലുവ മെട്രോ സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന കോര്‍പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി പി.രാജീവ് നിര്‍വഹിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എംപിമാരായ ഹൈബി ഈഡന്, ബെന്നി ബഹനാന്, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി ജോണ്‍, ആലുവ നഗരസഭ ചെയര്മാന് എം.ഒ ജോണ്‍, വൈസ് ചെയര്‍പേഴ്സണ്‍ സൈജി ജോളി, ഇന്റര്‍നാഷണല്‍ ബിസിനസ് പ്രൊമോഷന്‍സ് വൈസ് ചെയര്‍മാനും കില്‍ട്ടന്‍സ് ബിസിനസ് സെറ്റപ് സിഎംഡിയുമായ റിയാസ് കില്ട്ടന് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. കൊച്ചി വിമാനത്താവളം രാജ്യത്തിന് മാതൃക ആയതുപോലെ എയര്‍ കേരളയും മാതൃകയാകട്ടെയെന്ന് മന്ത്രി രാജീവ് ആശംസിച്ചു. മൂന്ന് നിലകളിലായി വ്യാപിച്ചുകിടക്കുന്ന അത്യാധുനിക പരിശീലന സൗകര്യങ്ങളുള്ള വിശാലമായ സമുച്ചയമാണ് കോര്‍പ്പറേറ്റ് ഓഫീസ്. ഒരേ സമയം 200ലധികം വ്യോമയാന മേഖലയിലെ വിദഗ്ധര്‍ക്ക് ജോലി ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ഓഫീസ് രൂപകല്പന ചെയ്തിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ 750 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് എയര്‍ കേരള ലക്ഷ്യമിടുന്നതെന്ന് എയര്‍ കേരള ചെയര്മാന് അഫി അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എയര്‍ കേരളയുടെ ആദ്യ വിമാനം 2025 ജൂണില്‍ പറന്നുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ നിരക്കില്‍ വിമാന സര്‍വീസ് നടത്തുകയാണ് ലക്ഷ്യം. തുടക്കത്തില്‍ അഞ്ച് വിമാനങ്ങള്‍ പാട്ടത്തിന് വാങ്ങുന്നതിന് എയര്‍ലൈന്‍ ഐറിഷ് കമ്പനിയുമായി കരാര്‍ ഒപ്പിട്ടു. കൂടാതെ ഭാവിയില്‍ സ്വന്തമായി വിമാനം വാങ്ങാന്‍ പദ്ധതിയിടുന്നതായും അദ്ദേഹം അറിയിച്ചു. ദക്ഷിണ മധ്യേന്ത്യയിലെ ചെറുപട്ടണങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് എയര്‍ കേരള സര്‍വീസ്. 72 സീറ്റര്‍ ഇക്കോണമി ക്ലാസ്സ് എടിആര്‍ വിമാനങ്ങളായിരിക്കും എയര്‍ലൈന്‍ ഉപയോഗിക്കുക. കേരളത്തിന്റെ സാമ്പത്തിക, തൊഴില്‍, ടൂറിസം മേഖലകളുടെ ഉയര്‍ച്ചക്ക് എയര്‍ കേരളയുടെ വരവ് ഒരു വലിയ സംഭാവന നല്‍കുമെന്ന് എയര്‍ കേരള വൈസ് ചെയര്മാന് അയൂബ് കല്ലട പറഞ്ഞു. സിഇഒ ഹരീഷ് കുട്ടി, ലീഗല്‍ കണ്‍സള്‍ട്ടന്റ് സിഎസ് ആഷിഖ്, കാപ്പിറ്റല്‍ കണ്‍സള്‍ട്ടന്റ് ശ്രീജിത് കുനിയില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.