
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
മസ്കത്ത്: ഒമാനില്‍ മൂന്ന് പതിറ്റാണ്ടിലേറെ പ്രവത്തന പാരമ്പര്യമുള്ള എലൈറ്റ് ജ്വല്ലറി സേവനങ്ങളും പ്രവര്‍ത്തനങ്ങളും വിപുലപ്പെടുത്തുന്നു. ഒമാനിലെ ആദ്യ ഇന്ത്യന്‍ ജ്വല്ലറിയായ എലൈറ്റ് ഇനി മുതല്‍ എലൈറ്റ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്ന് മാനേജ്മെന്റ് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഗ്രാന്‍ഡ് ലോഞ്ചിങ് റൂവി റാഡോ മാര്‍ക്കറ്റ് ഷോറൂമില്‍ 18ന് വൈകീട്ട് 5.30ന് ചലചിത്ര താരം ഇശ തല്‍വാര്‍ നിര്‍വഹിക്കും. ചടങ്ങില്‍ പുതിയ ഡയമണ്ട് ശേഖരമായ ‘അസ്ര ഡയമണ്ട്’ അവതരിപ്പിക്കും. ലൈറ്റ് വെയിറ്റ് വിഭാഗത്തില്‍ ഏറ്റവും നൂതനവും ആകര്‍ഷണീയവുമായ ആഭരണങ്ങളുടെ വലിയ ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഷോറൂമിന്റെ സോഫ്റ്റ് ലോഞ്ചിങ് തിങ്കളാഴ്ച നടക്കും. ഗ്രാന്‍ഡ് ലോഞ്ചിങ്ങിന്റെ ഭാഗമായി 18,19 തീയതികളില്‍ പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഡയമണ്ട്സ് ആഭരണങ്ങള്‍ക്ക് 70 ശതമാനം ഡിസ്കൗണ്ട്,പണിക്കൂലി ഇല്ലാതെ ലോക്കല്‍ ഐറ്റംസുകള്‍,പ്രത്യേക കളക്ഷനുകള്‍ക്ക് അഞ്ച് ശതമാനം പണിക്കൂലി,പണിക്കൂലി ഈടാക്കാതെ സ്വര്‍ണ നാണയങ്ങള്‍,ഒരു കിഴിവും വരുത്താതെ ഗോള്‍ഡ് എക്സ്ചേഞ്ച് എന്നീ ഓഫറുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി നല്‍കും. ജ്വല്ലറിക്ക് നിലവില്‍ മൂന്ന് ബ്രാഞ്ചുകളാണുള്ളതെന്നും ഭാവിയില്‍ മസ്കത്തില് വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും മാനേജിങ് ഡയരക്ടര്‍ പിവി നിഹാസ്,മാനേജര്‍ രാജു ചാക്കോ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.