
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
ഷാര്‍ജ: ഏപ്രില്‍ 23 മുതല്‍ മെയ് 4 വരെ ഷാര്‍ജ എക്സ്പോ സെന്ററില്‍ ‘ഡൈവ് ഇന്‍ ടു ബുക്സ്’ പ്രമേയത്തില്‍ ഷാര്‍ജ ബുക് അതോറിറ്റി സംഘടിപ്പിക്കുന്ന 16ാമത് ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവലില്‍ (എസ്സിആര്‍എഫ് 2025) ഇത്തവണ 17 അറബ് രാജ്യങ്ങളില്‍ നിന്നുള്ള 43 പ്രതിഭകള്‍ പങ്കെടുക്കും. രാജ്യത്തിന്റെ സാംസ്കാരിക ഘടനയില്‍ എഴുത്തും കഥപറച്ചിലും ആഴത്തില്‍ ഇഴചേര്‍ന്ന ഷാര്‍ജയില്‍ യുവ എഴുത്തുകാരെയും ചിത്രകാരന്മാരെയും രൂപപ്പെടുത്തുന്ന ഫെസ്റ്റിവലില്‍ നിരവധി വിദഗ്ധര്‍ വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകള്‍ പങ്കുവക്കും.
സയന്‍സ് ഫിക്ഷനും സാഹസികതയും മുതല്‍ മനഃശാസ്ത്രം,വിദ്യാഭ്യാസം എഴുത്ത് വരെ,ഇവയെല്ലാം യുവ വായനക്കാര്‍ക്ക് അറബി സാഹിത്യത്തിന്റെ ചക്രവാളങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയെ അടയാളപ്പെടുത്തും.
ഫെസ്റ്റിവല്‍,വര്‍ക്ക്ഷോപ്പുകള്‍,പാനല്‍ ചര്‍ച്ചകള്‍,പ്രായോഗിക സെഷനുകള്‍ എന്നിവ വിദ്യാര്‍ഥികളെ പുതിയ ആശയങ്ങളുടെയും ഭാവനയുടെയും ആഴത്തിലുള്ള ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും. ബാലസാഹിത്യത്തിലെ അവസരങ്ങളും വെല്ലുവിളികളും പങ്കുവക്കുന്ന സെഷനുകളില്‍ വിദഗ്ധരായ അതിഥികള്‍ സംവദിക്കും. അറബ് ലോകത്തിന്റെ സാംസ്കാരികവും ബൗദ്ധികവുമായ വികാസത്തില്‍ ഷാര്‍ജയുടെ പ്രേരകശക്തിയയായി ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവല്‍ മാറും.